കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, July 22, 2019

കുവൈറ്റ് : കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഷെയ്ക് ഖാലിദ് അല്‍ ജരായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 59 സ്വദേശി പുരുഷന്മാരുടെയും സ്ത്രീകളുടെയും പൗരത്വം റദ്ദാക്കിയിരിക്കുന്നത്. അല്‍ സയാഹ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുവൈറ്റ് പൗരത്വ നിയമത്തെ കുറിച്ചുള്ള 15/ 1959 ലെ അമീരി ഉത്തരവിലെ ആര്‍ട്ടിക്കിള്‍ 9,10, 11 പ്രകാരമാണ് നിലവിലെ തീരുമാനം.

 

 

×