അവയവം ദാനം ചെയ്ത് മാതൃകയായ ഒരു കുടുംബത്തിന് ഡോക്ടറുടെ ആദരവ്

New Update

publive-image

തിരുവനന്തപുരം: അവയവം ദാനം ചെയ്ത് മാതൃകയായ ഒരു കുടുംബത്തിന് ഡോക്ടറുടെ ആദരവ്. മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവ് ജെറി വര്‍ഗ്ഗീസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ഭാര്യ ലിന്‍സിയുടെയും കുടുംബാംഗങ്ങളുടെയും തീരുമാനത്തെ ആണ് ആശുപത്രി അധികൃതർ അഭിനന്ദിച്ചത്.

Advertisment

ആറു പേര്‍ക്കാണ് ജെറിയുടെ വൃക്കയും കരളും കണ്ണുകളും ഹൃദയധനമനിയുമടക്കം ദാനം ചെയ്തത്. ജെറിയുടെ മാതാപിതാക്കളും ആ പുണ്യകര്‍മ്മത്തിന് പൂര്‍ണ്ണ പിന്തുണനല്‍കി. മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ ഭാര്യ ലിന്‍സിയുടെ കാലുതൊട്ട് വന്ദിച്ചുകൊണ്ടാണ് ന്യൂറോ സര്‍ജന്‍ ഡോ. എച്ച്.വി.ഈശ്വര്‍ നന്ദി അറിയിച്ചത്.

സമൂഹത്തിലെ എല്ലാവരും ചെയ്യേണ്ട മാതൃകാപരമായ ഒരു കടമയാണ് ലിന്‍സി നിര്‍വ്വഹിച്ചതെന്നും ഡോക്ടര്‍ ഈശ്വര്‍ പറഞ്ഞു. കൃത്യസമയത്ത് ഒരു കുടുംബം കാണിച്ച സന്മനസ്സ് സമൂഹത്തിന് മാതൃകയാണെന്നും ഈശ്വര്‍ ചൂണ്ടിക്കാട്ടി.

തന്റെ ഭര്‍ത്താവ് എന്നും മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു. എപ്പോഴും മറ്റുള്ളവരെ എങ്ങനെയെങ്കിലും സഹായിക്കണം എന്നുമാത്രമാണ് ചിന്തയുണ്ടായിരുന്നതെന്നും ലിന്‍സി പറഞ്ഞു. ആ വ്യക്തിയുടെ ശരീരത്തിലെ ഒരോ ഇഞ്ചും ഈ സമൂഹത്തിനായി ഉപകാരപ്പെടേണ്ടത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന വലിയൊരു നീതിയാണ്.

ആ ആഗ്രഹമാണ് താന്‍ നിറവേറ്റിയത്. തന്റെ മകള്‍ വളര്‍ന്നുവരുമ്പോള്‍ അച്ഛന്റെ അവയവയങ്ങള്‍ മറ്റാളുകളിലൂടെ ജീവിക്കുന്നു എന്നറിയുന്നത് വലിയൊരു പ്രചോദനമാകുമെന്നും ലിന്‍സി അവയവദാനത്തിന് ശേഷം പറഞ്ഞു.

NEWS
Advertisment