ബംഗ്ലാദേശ് മുസ്ലീം കുടുംബത്തിലെ ഇരട്ടകള്‍ ഉള്‍പ്പടെ ആറു പേര്‍ ടെക്സസില്‍ കൊല്ലപ്പെട്ട നിലയില്‍

New Update

publive-image

Advertisment

അലന്‍ (ടെക്‌സസ്): ബംഗ്ലാദേശില്‍ നിന്നും അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ അലന്‍ (ഡാളസ്) പട്ടണത്തില്‍ കുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറു പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഏപ്രില്‍ ആറിനു തിങ്കളാഴ്ച രാവിലെ കണ്ടെത്തി. രണ്ടു ദിവസമായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ഇരട്ട സഹോദരങ്ങളായ ഫര്‍ബിന്‍ തൗഹിദ് (19), ഫര്‍ഹന്‍ തൗഹിദ് (19), ഇവരുടെ ജ്യേഷ്ഠ സഹോദരന്‍ തന്‍വീര്‍ തൗഹിദ് (21), മാതാപിതാക്കളായ തൗഹിദുള്‍ ഇസ്ലാം (54), ഐറിന്‍ ഇസ്ലാം (56), മുത്തശ്ശി ആല്‍റ്റഫന്‍ നിസ്സ (77) എന്നിവരാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ വെടിയേറ്റു മരിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് തീരുമാനിച്ച ഫര്‍ഹന്‍ തൗഹിദ്, തന്‍വീര്‍ തൗഹിദ് എന്നിവരാണ് മറ്റു നാലുപേരേയും വെടിവച്ചശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. സഹോദരന്മാരായ ഫര്‍ബിനും, തന്‍വീറും വിഷാദ രോഗത്തിനടിമകളാണെന്ന് റിപ്പോര്‍ട്ടുണ്ട്. രോഗം ഒരു വര്‍ഷത്തിനകം മാറിയില്ലെങ്കില്‍ വീട്ടിലുള്ള എല്ലാവരേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫര്‍ഹന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

publive-image

കൊലപാതകം എങ്ങനെ നടത്തുമെന്നും ഹര്‍ഹന്‍ തന്റെ ദീര്‍ഘമായ കത്തില്‍ സൂചിപ്പിച്ചിരുന്നു. "ഞങ്ങള്‍ രണ്ട് തോക്ക് വാങ്ങും. ഞാന്‍ തോക്ക് ഉപയോഗിച്ച് ഇരട്ട സഹോദരിയേയും മുത്തശ്ശിയേയും വെടിവയ്ക്കും. ജ്യേഷ്ഠ സഹോദരന്‍ തന്‍വീര്‍ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ച് മരിക്കും." കുറിപ്പില്‍ പറയുന്നു.

മുന്‍ റസ്റ്റോറന്റ് മാനേജരായിരുന്നു പിതാവ്. മാതാവിന് ജോലിയില്ലായിരുന്നു. മുത്തശ്ശി ഇവരെ സന്ദര്‍ശിക്കുന്നതിന് വീട്ടില്‍ എത്തിയതായിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് പഠനം തുടരാനിരിക്കുകയായിരുന്നു സഹോദരി. ജ്യേഷ്ഠന്‍ യുടി വിദ്യാര്‍ത്ഥിയായിരുന്നു. ഇരട്ട സഹോദരര്‍ കോളജ് പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചിരുന്നു. ഇവരുടെ മരണത്തില്‍ നോര്‍ത്ത് ടെക്‌സസ് ബംഗ്ലാദേശ് അസോസിയേഷന്‍ നടുക്കം പ്രകടിപ്പിച്ചു.

us news
Advertisment