കുവൈറ്റില്‍ നിന്നും ഔദ്യോഗിക രേഖകളില്ലാതെ ജോലി ചെയ്തിരുന്ന 63 ഫിലിപ്പൈന്‍ പ്രവാസി യുവതികളെ ഗവണ്‍മെന്റിന്റെ സഹായത്തോടെ രാജ്യത്തേയ്ക്ക് മടക്കി അയച്ച് ഫിലിപ്പൈന്‍ എംബസി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ നിന്നും ഔദ്യോഗിക രേഖകളില്ലാതെ ജോലി ചെയ്തിരുന്ന 63 ഫിലിപ്പൈന്‍ പ്രവാസി യുവതികളെ ഗവണ്‍മെന്റിന്റെ സഹായത്തോടെ രാജ്യത്തേയ്ക്ക് മടക്കി അയച്ച് ഫിലിപ്പൈന്‍ എംബസി .

Advertisment

publive-image

എംബസി അസിസ്റ്റഡ് റീപ്പാട്രിയേഷന്‍ പ്രോഗ്രാം പ്രകാരമാണ് കുവൈറ്റിലെ ഫിലിപ്പൈന്‍ എംബസി കുവൈറ്റ് സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവാസികളെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ തിരിച്ചയച്ചത്.

കുവൈറ്റിലുള്ള അനധികൃത തൊഴിലാളികളെ മടക്കിഅയക്കുന്നതിന് കുവൈറ്റും ഫിലിപ്പൈന്‍ എംബസിയും തമ്മില്‍ പരസ്പര ധാരണ പ്രകാരമുള്ള കരാറാണ് എംബസി അസിസ്റ്റഡ് റീപ്പാട്രിയേഷന്‍ പ്രോഗ്രാം എന്ന പേരില്‍ അറിയിപ്പെടുന്നത്.

വിദേശ കാര്യമന്ത്രാലയമാണ് ഇവര്‍ക്ക് മനിലയിലേക്കുള്ള വിമാനടിക്കറ്റ് ഏര്‍പ്പാടുക്കുന്നത്. 63 പേരില്‍ 29 പേര്‍ സ്വരാജ്യത്തേയ്ക്ക് സൗജന്യ ടിക്കറ്റിലാണ് യാത്രചെയ്യുന്നത്.

kuwait latest kuwait
Advertisment