ദില്ലിയില്‍ വന്‍മയക്കുമരുന്ന് വേട്ട; വളകളില്‍ ഒളിപ്പിച്ച് 7.5 കോടിയുടെ ഹെറോയിന്‍ കടത്താൻ ശ്രമം

New Update

publive-image

ദില്ലി: വളകളില്‍ ഒളിപ്പിച്ച് മയക്കുമരുന്നായ ഹെറോയിന്‍ കടത്താന്‍ ശ്രമം. 7.5 കോടിയുടെ ഹെറോയിനാണ് ദില്ലി വിമാനത്താവളത്തിലെ പരിശോധനയില്‍ പിടികൂടിയത്. 1.2 കിലോ ഹെറോയിന്‍ 78 വളകളിലായാണ് ഒളിപ്പിച്ചത്. വളകളില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് അധികൃതര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആഫ്രിക്കന്‍ രാജ്യത്തുനിന്നാണ് വളകള്‍ പാഴ്‌സലായി എത്തിയത്.

Advertisment

ഗുഡ്ഗാവിലെ ഒരാളുടെ മേല്‍വിലാസത്തിലേക്കാണ് മയക്കുമരുന്ന് എത്തിയത്. എന്നാല്‍ പരിശോധനയില്‍ മേല്‍വിലാസം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ കയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും പിടികൂടിയിരുന്നു. ജനുവരിയില്‍ 3.5 കോടി രൂപയുടെ 510 ഗ്രാം ഹെറോയിന്‍ കടത്താനുള്ള ശ്രമമാണ് അന്ന് അധികൃതര്‍ പൊളിച്ചത്.

NEWS
Advertisment