കുവൈറ്റില്‍ വീട്ടില്‍ തീപിടുത്തം ; ആളപായമില്ല

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 18, 2019

കുവൈറ്റ് : കുവൈറ്റിലെ മസായലില്‍ വീട്ടില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. ആളപായമില്ല . വിവരമറിഞ്ഞ് അഗ്നി സുരക്ഷാ വിഭാഗം ഉടനെ സ്ഥലത്തെത്തി തീയണച്ചതു മൂലം വന്‍ദുരന്തം ഒഴിവായി .

വീടിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. മുകള്‍ നിലയിലുണ്ടായിരുന്ന ഏഴ് പേരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

×