New Update
കുവൈറ്റ് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി വാക്‌സിനേഷന്‍ ശക്തമാക്കാനുള്ള കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമം തുടരുന്നു. ഗർഭിണികളെയും 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെയും വാക്സിനേഷൻ ഷെഡ്യൂളിൽ ചേർക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
Advertisment
വാക്‌സിനേഷന്‍ കാമ്പയിന്‍ ശക്തമാക്കുന്നതിനും, വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, പ്രതിദിന കുത്തിവയ്പ്പ് നിരക്ക് ഉയര്‍ത്തുന്നതിനും, മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രാലയം നടത്തിവരുന്നത്. ഇതുവരെ ആകെ ജനസംഖ്യയുടെ 72.4 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.