എംഎംഎ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 27 ന് മെയ്ഡ്‌സ്റ്റോണില്‍

author-image
athira kk
Updated On
New Update

മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 27 ശനിയാഴ്ച മെയ്ഡ്‌സ്റ്റോണില്‍ അരങ്ങേറും. നിരവധി മികച്ച പരിപാടികള്‍ വിജയകരമായി നടപ്പിലാക്കിവരുന്ന എംഎംഎയുടെ ഏറ്റവും നൂതനമായ ആശയമാണ് കൗമാരക്കാരെ അണിനിരത്തിക്കൊണ്ടുള്ള യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എംഎംഎയുടെ യൂത്ത് വിംഗായ എംഎംഎ യൂത്ത് ക്ലബാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.

Advertisment

publive-image

വളര്‍ന്നുവരുന്ന കായിക പ്രതിഭകളെ മുഖ്യധാരയില്‍ എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ടൂര്‍ണ്ണമെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 8 ടീമുകള്‍ പങ്കെടുക്കും. മെയ്ഡ്‌സ്റ്റോണ്‍ സെന്റ് അഗസ്റ്റിന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ എംഎംഎ യൂത്ത് ഫുട്‌ബോള്‍ ക്ലബും കെന്റിലെ മറ്റു അസോസിയേഷനുകളില്‍ നിന്നുമുള്ള ഫുട്‌ബോള്‍ ക്ലബുകളും മാറ്റുരക്കും.

വിജയികളെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ സമ്മാനങ്ങളും ട്രോഫികളുമാണ്. ചാംപ്യന്‍മാരാകുന്ന ടീമിന് 301 പൗണ്ടും എംഎംഎ എവര്‍ റോളിങ്ങ്  ട്രോഫിയും ലഭിക്കും. റണ്ണേഴ്സ് അപ്പിന് 201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കും.

മത്സരം കാണാനെത്തുന്നവര്‍ക്കും ടീമംഗങ്ങള്‍ക്കുമായി വിശാലമായ പാര്‍ക്കിങ് സൗകര്യവും, മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. യുവതലമുറയുടെ വീറും വാശിയും നിറഞ്ഞ പോരാട്ടവീര്യം കണ്ടാസ്വദിക്കുവാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്‌സ്റ്റോണ്‍ സെന്റ് അഗസ്റ്റിന്‍സ് ഫുട്‌ബോള്‍ മൈതാനത്തേക്ക് ക്ഷണിക്കുന്നതായി എംഎംഎ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അജിത്ത് പീതാംബരന്‍ അറിയിച്ചു.

Advertisment