കോശി  കൈതയില്‍  ജോസഫ് ഓസ്റ്റിനില്‍ അന്തരിച്ചു.- സംസ്‌കാരം വെള്ളിയാഴ്ച

author-image
athira kk
Updated On
New Update

ഓസ്റ്റിന്‍: കോട്ടയം കൊല്ലാട്  കോശി  കൈതയില്‍  ജോസഫ് (ജോച്ചെന്‍ - 79 വയസ്സ്) ഓസ്റ്റിനില്‍ അന്തരിച്ചു. ഭാര്യ സൂസന്‍ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂര്‍ വാഴക്കാലായില്‍ കുടുംബാംഗമാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിയങ്ങില്‍ ബിരുദം  നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതന്‍ ജോലി ചെയ്തു.

Advertisment

publive-image

ദീര്‍ഘവര്‍ഷങ്ങള്‍ ഹൂസ്റ്റണിലായിരുന്ന  കോശി ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡണ്ട്, ട്രസ്റ്റി, സോണല്‍ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തില്‍ ഇടവകയുടെ ദേവാലയ നിര്‍മാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

മക്കള്‍: ജീജോ ജോസഫ്, രേഖാ പോള്‍സണ്‍, ജയ്ക്ക് ജോസഫ്. മരുമകള്‍: ഐമീ. കൊച്ചുമക്കള്‍ : കരോളിന്‍,  ഡ്രൂ, ടൈയസ്, എലൈ, ഫിന്‍. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും:  ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ തുടര്‍ന്ന് സംസ്‌കാരം  3 മണിക്ക് കുക്ക് - വാല്‍ഡണ്‍/ഫോറെസ്റ്റ്  ഓക്സ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍.

Advertisment