ടെക്സസിൽ പ്രളയക്കെടുതി രൂക്ഷം; 23 കൗണ്ടികളെ ദുരിത ബാധിതമായി പ്രഖ്യാപിച്ചു 

author-image
athira kk
Updated On
New Update

ടെക്സസ്: ടെക്സസിലെ 23 കൗണ്ടികൾ ദുരിത ബാധിത പ്രദേശങ്ങളായി ഗവർണർ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. പ്രളയക്കെടുതി നേരിടാൻ ഈ കൗണ്ടികളിൽ കൂടുതൽ പണം ഇതോടെ ലഭ്യമാകും. ഡാളസിൽ 1932നു ശേഷമുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്നു ആബട്ട് പറഞ്ഞു. "ഈ കൊടുംകാറ്റ് ഡാളസിലും ഫോർട്ട് വർത്തിലും മാത്രമല്ല, ടെക്സസ് സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിലും പ്രശ്നമുണ്ടാക്കി."

Advertisment

publive-image

ഡാളസിനു കിഴക്കു മെസ്‌കിറ്റിൽ 80 വയസുള്ള വനിതാ യുബർ ഡ്രൈവർ കൊല്ലപ്പെട്ടു. പ്രളയം അവരുടെ കാറിനെ പാലത്തിൽ നിന്നു വലിച്ചു കൊണ്ടു പോയി.
വടക്കൻ ടെക്സസിൽ നൂറോളം വീടുകൾ തകർന്നതായി പ്രാഥമിക വിവരമുണ്ട്. കൂടുതൽ വീടുകൾ തകർന്നിട്ടുണ്ടെന്നാണു  കരുതപ്പെടുന്നത്.

പ്രാഥമിക വിലയിരുത്തലിനു ശേഷം ഡാളസ് കൗണ്ടിയെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നു എന്ന് ജഡ്‌ജ്‌ ക്ലെയ്‌ ജെങ്കിൻസ് പറഞ്ഞു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സഹായം അഭ്യർത്ഥിക്കുന്നു.

കെടുതികൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ഗവർണർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഐസാറ്റ് വഴി കിട്ടുന്ന വിവരങ്ങൾ അറിയിക്കാൻ ഗവർണർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഐസാറ്റ് വഴി കിട്ടുന്ന വിവരങ്ങൾ സമാഹരിച്ചു നഷ്ടപരിഹാരം തീരുമാനിക്കും.  കേന്ദ്ര സഹായം കിട്ടാൻ മൊത്തത്തിൽ ഇൻഷുർ ചെയ്യാത്ത പൊതു സ്വത്തിനു $50 മില്ല്യൺ നഷ്ടമുണ്ടായിരിക്കണം എന്നാണു വ്യവസ്ഥയെന്നു ഫോക്സ് ന്യൂസ് പറയുന്നു. പ്രളയ ഇൻഷുറൻസ് ഇല്ലാത്ത 800 വീടുകൾക്കു കേടും ഉണ്ടാവണം.

തിങ്കളാഴ്ച ഡാളസ് മേഖലയിൽ 10 അഞ്ചിലേറെ മഴ പെയ്തു. കാലാവസ്ഥാ മാറ്റം മൂലം കൊടുംകാറ്റും പ്രളയവും കൂടുതൽ പതിവാകുന്നു എന്നു ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടി. കനത്ത മഴ വന്നാൽ പ്രളയം ഉണ്ടാകാവുന്ന ഇടനാഴിയിലാണ് ടെക്സസ്.  എന്നാൽ ചൊവാഴ്ച മാധ്യമ ലേഖകരെ കണ്ട ആബട്ട് കാലാവസ്ഥാ മാറ്റത്തെ കുറിച്ച് സംസാരിക്കാൻ തയാറായില്ല. ആവർത്തിച്ചു ചോദ്യം ഉയർന്നിട്ടും 'അതിരൂക്ഷമായ കാലാവസ്ഥ' എന്നു മാത്രം പറഞ്ഞു റിപ്പബ്ലിക്കൻ ഗവർണർ.

ടെക്സസ് കടുത്ത ഉഷ്‌ണതരംഗത്തിന്റെ പിടിയിൽ അമരുന്നുമുണ്ട്. ജൂലൈയിൽ സംസ്ഥാനത്തെ നിരവധി മുനിസിപ്പാലിറ്റി ടെക്സസ് കടുത്ത ഉഷ്‌ണതരംഗത്തിന്റെ പിടിയിൽ അമരുന്നുമുണ്ട്. ജൂലൈയിൽ സംസ്ഥാനത്തെ നിരവധി മുനിസിപ്പാലിറ്റികളിൽ ചൂട് 113 ഡിഗ്രി കടന്നു.

Advertisment