ജര്‍മനി വീണ്ടും വര്‍ക്ക് ഫ്രം ഹോമിലേക്ക്

author-image
athira kk
Updated On
New Update

ബര്‍ലിന്‍: ഒക്ടോബര്‍ മുതല്‍ ജര്‍മന്‍ തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം സംവിധാനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ തൊഴില്‍ വകുപ്പ് മന്ത്രി ഹ്യൂബെര്‍ട്ടസ് ഹീലിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കി വരുകയാണ്.

Advertisment

publive-image

വരുന്ന സീസണില്‍ കോവിഡ്~19 വ്യാപനം വീണ്ടും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങെയൊരു നീക്കം. രാജ്യത്തെ പരിഷ്കരിച്ച കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും ഒക്ടോബറിലാണ് നടപ്പാകുന്നത്.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തേതു പോലെ നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം ഉണ്ടാകാനിടയില്ല. ഈ രീതി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്കു മാത്ര് അത് അനുവദിക്കാനായിരിക്കും നിര്‍ദേശം.

Advertisment