കലാപ വാര്‍ഷികത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ജര്‍മന്‍ പ്രസിഡന്റ്

author-image
athira kk
Updated On
New Update

ബര്‍ലിന്‍: 1992ലെ കലാപത്തിന്റെ മുപ്പതാം വാര്‍ഷികം ആചരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ രാജ്യത്തിന്റെ വടക്കന്‍ നഗരമായ റോസ്റ്റോക്കിലെത്തി.

Advertisment

publive-image

അഭയാര്‍ഥികളുടെ പാര്‍പ്പിട സമുച്ചയത്തിനു നേരേ വംശീയവാദികള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ച് ആക്രമണം നടത്തിയ സംഭവം യുദ്ധാനന്തര ജര്‍മനിയിലെ ഏറ്റവും ആക്രമണോത്സുകമായ വംശീയ കലാപമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

വിദ്വേഷവും റാഡിക്കലിസവും തുടച്ചു നീക്കുന്നതില്‍ രാജ്യം ഇനിയും വിജയിച്ചിട്ടില്ലെന്നും റാഡിക്കല്‍ ശക്തികളെ കരുതിയിരിക്കണമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

Advertisment