New Update
മിലാന്‍: കോടികള്‍ വിലയുള്ള സൂപ്പര്‍ യോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി. ഇറ്റാലിയന്‍ കോസ്ററ് ഗാര്‍ഡ് ഇതിലുണ്ടായിരുന്ന ഒമ്പത് യാത്രക്കാരെ രക്ഷപെടുത്തി.
Advertisment
130 അടി ഉയരമുള്ള ബോട്ട് വെള്ളത്തിനടിയില്‍ പോകുന്നതായാണ് കോസ്റ്റ് ഗാര്‍ഡ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നത്. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗല്ലിപ്പോളിയില്‍ നിന്ന് മിലാസോയിലേക്ക് പോവുകയായിരുന്ന യോട്ടാണ് മുങ്ങിയത്. നാല് യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഇതിലുണ്ടായിരുന്നത്.
2007ല്‍ മൊണാക്കോയില്‍ നിര്‍മിച്ച യോട്ടിന് 'സാഗ' എന്നാണ് പേരിട്ടിരുന്നത്.