യൂറോയിലേക്കു മാറാന്‍ ക്രൊയേഷ്യയുടെ തയാറെടുപ്പ്

author-image
athira kk
Updated On
New Update

സാഗ്രെബ്: യൂറോ കറന്‍സിയിലേക്കു മാറാനുള്ള തയാറെടുപ്പില്‍ ക്രൊയേഷ്യ. 2020ല്‍ യൂറോ സോണിലെ ഇരുപതാമത്തെ അംഗമാണ്. ഇതു സംബന്ധിച്ച സുപ്രധാന നടപടി ഉടനുണ്ടാവും. കഴിഞ്ഞ ദിവസം യൂറോ സോണിലെ ധനമന്ത്രിമാരുടെ സമ്മേളനം നടന്നിരുന്നു. ഇതിനു മുന്നോടിയായി ക്രൊയേഷ്യയുടെ ഇപ്പോഴത്തെ കറന്‍സിയായ കുനയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.

Advertisment

publive-image

യൂറോപ്യന്‍ എക്‌സ്‌ചേഞ്ച് റേറ്റ് മെക്കാനിസത്തില്‍ പങ്കാളിത്തത്തിന് അപേക്ഷ നല്‍കിയതായി ക്രൊയേഷ്യന്‍ ധനമന്ത്രി ദ്രാവ്‌കോ മാരിച് അറിയിച്ചു. ഈ പങ്കാളിത്തമാണ് യൂറോ കറന്‍സി സ്വീകരിക്കുന്നതിനുള്ള ആദ്യ ഘട്ടം. രണ്ടു വര്‍ഷം ഇതു തുടര്‍ന്നാല്‍ മാത്രമേ യൂറോ സ്വീകരിക്കാന്‍ കഴിയൂ എന്നാണ് ചട്ടം.

ക്രൊയേഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷം നടത്തിയ സര്‍വേ പ്രകാരം, ക്രൊയേഷ്യന്‍ പൗരന്‍മാരില്‍ 52 ശതമാനം പേരും യൂറോയിലേക്കു മാറുന്നതിനെ അനുകൂലിക്കുന്നു. 40 ശതമാനം പേരാണ് എതിര്‍ക്കുന്നത്. 1995 ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ക്രൊയേഷ്യയില്‍ 4.5 മില്യന്‍ ജനങ്ങളാണുള്ളത്. 2007 ല്‍ ഷെങ്കന്‍ സോണിലും അംഗമായി.

Advertisment