രാജ്യത്ത് ഭവനരഹിതരായി എമര്‍ജെന്‍സി അക്കോമൊഡേഷന്‍ തേടുന്നവരുടെ എണ്ണം റെക്കോഡില്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍: രാജ്യത്ത് ഭവനരഹിതരായി എമര്‍ജെന്‍സി അക്കോമൊഡേഷന്‍ തേടുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. വാടകക്കാരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതാണ് ഭവനരഹിതര്‍ പെരുകിയതിന് കാരണമായതെന്നാണ് കരുതുന്നത്. ഈ വര്‍ഷം കുടിയൊഴുപ്പിക്കല്‍ നോട്ടീസ് ലഭിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയലധികമായെന്ന് കാണിക്കുന്ന റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡില്‍ നിന്നുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു.

Advertisment

publive-image

കഴിഞ്ഞ മാസം 10,568 ആളുകള്‍ക്കാണ് തല ചായ്ക്കാനുള്ളയിടം നഷ്ടമായത്. ജൂണിനെ അപേക്ഷിച്ച് 76 വര്‍ധനവാണ് വീടില്ലാത്തവരുടെ എണ്ണത്തില്‍ ഉണ്ടായത്. 5,140അവിവാഹിതരും 3,137 കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ തേടിയതെന്ന് ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നു.2019 ഒക്ടോബറില്‍ 10,541പേര്‍ എമര്‍ജന്‍സി അക്കൊമൊഡേഷനിലെത്തിയതാണ് മുന്‍ റെക്കോഡ്.

50 വര്‍ഷത്തിനുള്ളില്‍ ഇത്രയും മോശമായ സാഹചര്യമുണ്ടായിട്ടില്ലെന്ന് ഡബ്ലിന്‍ സൈമണ്‍ കമ്മ്യൂണിറ്റി വക്താവ് കാവോയിം ഒ കോണല്‍ പറഞ്ഞു.ഈ പ്രശ്നത്തില്‍ ഉടന്‍ ഇടപെടണമെന്ന് വക്താവ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഉടമകള്‍ കൂട്ടത്തോടെ വാടകവീടുകള്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നതാണ് ഭവനരഹിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് ഹോംലെസ് ചാരിറ്റി ഫോക്കസ് അയര്‍ലണ്ടിലെ അഡ്വക്കസി ഡയറക്ടര്‍ മൈക്ക് അലന്‍ പറഞ്ഞു. വീട്ടുടമകളുടെ മനസ്സ് മാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം. കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നത് നിര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

ഭവനരഹിതരുടെ പെരുക്കം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിന്‍ ഫെയ്‌നിന്റെ ഭവന വക്താവ് ഇയോന്‍ ബ്രോയിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഏറ്റവും ഉയര്‍ന്ന ഭവനരഹിതരുടെ നിലയാണിത്. സര്‍ക്കാരും മന്ത്രിയും പിന്തുടരുന്ന നയങ്ങളുടെ ഫലമാണെന്നും വക്താവ് കുറ്റപ്പെടുത്തി.

ഭവനരഹിതരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും എന്‍ ജി ഒകളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഹൗസിംഗ് മന്ത്രി ഡാരാഗ് ഒ ബ്രിയന്‍ പറഞ്ഞു.9,000 പുതിയ വീടുകളുള്‍പ്പെടെ 10,500 സോഷ്യല്‍ ഹോമുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് ഈ വര്‍ഷം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment