റോം: ഇറ്റലിയില്‍ ഒരു യുവാവിന് ഒരേ സമയം കോവിഡ്~19നും മങ്കിപോക്സും എച്ച്ഐവിയും ബാധിച്ചു. മുപ്പത്താറുകാരന് പനിയും തൊണ്ടവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. സ്പെയിന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് ലക്ഷണങ്ങള്‍ കണ്ടത്.
കോവിഡ് സ്ഥിരീകരിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തയാളെ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്.ഐ.വിയും മങ്കിപോക്സും സ്ഥിരീകരിച്ചത്.
ഈയടുത്താണ് ഇയാള്‍ക്ക് എച്ച്.ഐ.വിയുണ്ടായതെന്ന് പരിശോധനയില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കോവിഡില്‍ നിന്നും മങ്കിപോക്സില്‍ നിന്നും മുക്തനായ യുവാവ് ആശുപത്രി വിട്ടു. കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. നേരത്തെ മങ്കിപോക്സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിച്ചിരുന്നു.