ബര്‍ലിന്‍: ഫൈസര്‍ ~ ബയോണ്‍ടെക്കിനെതിരേ അമേരിക്കന്‍ മരുന്ന് കമ്പനിയായ മോഡേണ നിയമ നടപടിക്ക്. ഇരു കമ്പനികളും ചേര്‍ന്ന് കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്ന സമയത്ത് തങ്ങളുടെ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാണ് മൊഡേണയുടെ ആരോപണം.
/sathyam/media/post_attachments/gtuiG6tzfF4yfGKKskTT.jpg)
2010നും 2016നും ഇടക്ക് മൊഡേണ സമര്‍പ്പിച്ച പേറ്റന്റുകള്‍ വാക്സിന്‍ നിര്‍മ്മാണത്തില്‍ ഫൈസറും ബയോണ്‍ടെക്കും ഉപയോഗിച്ചുവെന്നാണ് ആരോപണം. മൊഡേണയുടെ എംആര്‍എന്‍എ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റന്റുകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി പറയുന്നത്.
അവികിസിത, വികസ്വര രാജ്യങ്ങളില്‍ പേറ്റന്റ് നിയമങ്ങളുടെ പേരില്‍ കര്‍ശനമായ നടപടികള്‍ തങ്ങള്‍ സ്വീകരിക്കില്ല. എന്നാല്‍ ഫൈസറിന്റേയും ബയോടെക്കിന്റേയും കാര്യത്തില്‍ ഇതല്ല സ്ഥിതി. ഭൗതിക സ്വത്തവകാശം ഇരു കമ്പനികളും ബഹുമാനിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും മൊഡേണ അധികൃതര്‍ പറഞ്ഞു.
മൊഡേണ അവരുടെ വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എംആര്‍എന്‍എ സാങ്കേതികവിദ്യയായിരുന്നു. ഇത് ഉപയോഗിച്ചാണ് സ്പൈക്ക്വാക്സ് എന്ന വാക്സിന്‍ വികസിപ്പിച്ചെടുത്തത്.