ഫെര്‍മൊയ് : നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യമുള്ള കൗണ്ടി കോര്‍ക്കിലെ സൗത്ത് മണ്‍സ്റ്റര്‍ മേഖലയിലും ഓണമെത്തി. വാട്ടര്‍ഫോര്‍ഡിനോടും, ടിപ്പററിയോടും അതിര്‍ത്തി പങ്കിടുന്ന സൗത്ത് മണ്‍സ്റ്റര്‍ മേഖലയുടെ നിറസാന്നിധ്യമായി 2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഫെര്‍മൊയ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫെര്‍മൊയ് മലയാളികള്‍ മാവേലി തമ്പുരാനെ വരവേല്‍ക്കുന്നത്.
സെപ്റ്റംബര്‍ 8 ന് വ്യാഴാഴ്ച 4 മണി മുതല്‍ ഫെര്‍മൊയ് കാസ്ടലിയോൺസ് കമ്മ്യൂണിറ്റി സെന്ററിലാണ് ‘സൗത്ത് മണ്‍സ്റ്റര്‍ ഓണാഘോഷം’ ഒരുക്കുന്നത്. ( എയര്‍ കോഡ് P61DT88)
വിഭവ സമൃദ്ധമായ ഓണ സദ്യ കൂടാതെ 80കളെ അനുസ്മരിപ്പിക്കുന്ന വിധം വടം വലി ,പഞ്ചഗുസ്തി , സുന്ദരിക്ക് പൊട്ടു കുത്ത്, തുടങ്ങിയ ഒട്ടേറെ കായിക വിനോദങ്ങളും തിരുവാതിര ,മോഹിനിയാട്ടം തുടങ്ങിയ കലാ പരിപാടികളും തുടങ്ങി ഒട്ടേറെ അതിശയിപ്പിക്കുന്ന ഉല്ലാസ കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏവരെയും ഫെര്‍മൊയ് ഓണാഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെ പറയ്യുന്ന നമ്പറുകളില്‍ ഏതെങ്കിലുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്കിംഗ് നടത്താവുന്നതാണ്. (087) 649 7273 ,(089) 471 5299 ,(089) 400 1845.