New Update
ഡബ്ലിന്‍: അത്യാവശ്യ ആവശ്യങ്ങള്‍ക്കുള്ള വിതരണം സംരക്ഷിക്കുന്നതിനായി’ ഐറിഷ് വാട്ടര്‍ വെസ്റ്റ് കോര്‍ക്കില്‍ ഹോസ്‌പൈപ്പ് നിരോധനം പുറപ്പെടുവിച്ചു.
Advertisment
ഗാര്‍ഡന്‍ ഹോസുകളും മറ്റ് അനാവശ്യ ജല ഉപയോഗങ്ങളും നിരോധിക്കുന്ന ജലസംരക്ഷണ ഉത്തരവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സെപ്റ്റംബര്‍ 26 അര്‍ദ്ധരാത്രി വരെ മേഖലയില്‍ 30 വിതരണങ്ങള്‍ക്ക് ബാധകമായിരിക്കും.
38,000 വീടുകളും സ്ഥാപനങ്ങളും അടക്കമുള്ള മേഖലയിലാണ് ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ ജല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദീര്‍ഘകാലത്തെ വരണ്ട കാലാവസ്ഥയും ഡിമാന്‍ഡില്‍ വലിയ വര്‍ധനയും ഉണ്ടായതിനെ തുടര്‍ന്നാണ് ഉത്തരവ്, പടിഞ്ഞാറന്‍ കോര്‍ക്കിലെ ജലവിതരണം താഴ്ന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണെന്നു ഐറിഷ് വാട്ടര്‍ വ്യക്തമാക്കി.