ഡബ്ലിന്‍: കോവിഡ് വാക്‌സിന്‍ കോടതി കയറുന്നു. പേറ്റന്റ് നിയമലംഘനമാരോപിച്ച് ഫൈസറിനും ബയോഎന്‍ടെക്കിനുമെതിരെ മോഡേണയാണ് യു എസ് ഫെഡറല്‍ കോടതിയിലും ജര്‍മ്മന്‍ കോടതിയിലും കേസ് ഫയല്‍ ചെയ്തത്.വാക്സിന്‍ നിര്‍മ്മിക്കുന്നതിനായി മോഡേണയുടെ സാങ്കേതികവിദ്യ മോഷ്ടിച്ചെന്നാണ് ആരോപണം.
/sathyam/media/post_attachments/5hoM1WVj45xe9pldHIgX.jpg)
വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഡേണ പേറ്റന്റ് നേടിയ സ്പൈക്ക് വാസിന്റെ സാങ്കേതികവിദ്യയാണ് ഫൈസറും ബയോ എന്‍ടെക്കും പുറത്തിറക്കിയ കോമിര്‍നാറ്റിയുടേതെന്ന് മോഡേണ ആരോപിക്കുന്നു.2010ലാണ് എംആര്‍എന്‍എ ടെക്‌നോളജി പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തുടങ്ങിയതെന്നാണ് മോഡേണ വ്യക്തമാക്കുന്നത്. ഇക്കാരണത്താല്‍ പാന്‍ഡെമിക് വന്നതോടെ 2020ന്റെ തുടക്കത്തില്‍ത്തന്നെ കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കമ്പനിയ്ക്ക് സഹായകമായെന്നും മോഡേണ അവകാശപ്പെടുന്നു.വാക്സിന്‍ ഡെവലപ്പര്‍ ആ സാങ്കേതികവിദ്യയ്ക്കായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതായും മോഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാന്‍ ബാന്‍സെല്‍ പറഞ്ഞു.
മോഡേണയുടെ കേസ് പൂര്‍ണ്ണമായി അവലോകനം ചെയ്തിട്ടില്ലെന്ന് ഫൈസര്‍ വക്താവ് പാം ഐസെല്‍ പറഞ്ഞു.വാക്‌സിന്‍ ബയോഎന്‍ടെക്കും ഫൈസറും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.മോഡേണയുടെ അവകാശവാദം ആശ്ചര്യപ്പെടുത്തുന്നതാണ്.കേസിനെ ശക്തമായി പ്രതിരോധിക്കുമെന്നും അവര്‍ പറഞ്ഞു.
കൊറോണ വൈറസിനെതിരെയുള്ള മോഡേണയുടെയും ഫൈസറിന്റെയും ടു-ഷോട്ട് വാക്സിനുകളില്‍ എംആര്‍എന്‍എ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.സ്പൈക്ക് പ്രോട്ടീനുകളാണ് എം ആര്‍ എന്‍ എ വാക്സിനുകളില്‍ പ്രവര്‍ത്തിക്കുന്നത്.പരമ്പരാഗത വാക്സിനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ടെക്നോളജി.