ബര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ഡോക്ടര്‍മാര്‍. ഗെഹാള്‍ട്ട് എന്ന വെബ്സൈറ്റാണ് വര്‍ഷംതോറും ശമ്പളം താരതമ്യം ചെയ്ത് പട്ടിക പ്രസിദ്ധീകരിച്ചുവരുന്നത്.
600.00 പോയിന്റുകള്‍ വിവിധ മേഖലകളിലെ ശമ്പളത്തിലായി അവലോകനം ചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം ഡോക്ടര്‍മാര്‍ക്ക് 92.597 യൂറോയാണ് ശരാശരി ശമ്പളം.
എന്‍ജിനീയര്‍മാര്‍ക്ക് ഇത് 64.330 യൂറോയും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 61.670 യൂറോയുമാണ്. കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടിങ്, ഹ്യൂമന്‍ റിസോഴ്സസ്, മാര്‍ക്കറ്റിങ് ആന്‍ഡ് പിആര്‍, ഫിനാന്‍സ്, ക്രാഫ്റ്റ്സ് ആന്‍ഡ് ടെക്നിക്കല്‍, സെയില്‍സ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസ്, പര്‍ച്ചേസിങ് മെറ്റീരിയല്‍സ് മാനേജ്മെന്റ് ലോജിസ്റ്റിക്സ് എന്നീ മേഖലകളാണ് റാങ്കിങ്ങില്‍ അടുത്ത സ്ഥാനങ്ങളില്‍ വരുന്നത്.
വ്യവസായങ്ങളുടെ പട്ടികയില്‍ ഏറ്റഴും കൂടുതല്‍ ലാഭം കിട്ടുന്നത് സെമികണ്‍ഡക്റ്റര്‍ മേഖലയിലാണെന്നും നിരീക്ഷണം. ബയോടെക്നോളജി, ബാങ്ക്, ഏവിയേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോമൊബൈല്‍, ഹോള്‍സെയില്‍ എന്നിവയാണ് പിന്നാലെ.
ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പള നല്‍കുന്ന മേഖലകളായി കണ്ടെത്തിയിരിക്കുന്നത് കോള്‍ സെന്റര്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്സ്, ഗ്രോസറി, കണ്‍സ്ട്രക്ന്‍, ക്ളോത്തിങ് എന്നിവയാണ്.