ഫ്രാന്‍സിസ് മാര്‍പാപ്പ ലാക്വില സന്ദര്‍ശിച്ചു

author-image
athira kk
Updated On
New Update

ലാക്വില: മധ്യ ഇറ്റലിയിലെ ലാക്വില നഗരത്തില്‍ സെലസ്ററിന്‍ മാര്‍പാപ്പയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തി. ജീവിതകാലം മൂഴുവന്‍ അധികാരത്തില്‍ തുടരാതെ സ്ഥാനത്യാഗം ചെയ്ത സെലസ്ററിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ എളിമയെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകീര്‍ത്തിച്ചു.

Advertisment

publive-image

ലാക്വില സെന്‍ട്രല്‍ സ്ക്വയറില്‍ ക്ഷമാപണത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്ത മാര്‍പാപ്പ കുര്‍ബാനയ്ക്കിടെ പ്രസംഗത്തിലും എളിമയുടെ സന്ദേശം ആവര്‍ത്തിച്ചു.

ലാക്വില സന്ദര്‍ശനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനത്യാഗം സംബന്ധിച്ച അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. 1294ല്‍ അഞ്ചു മാസം മാത്രം അധികാരത്തില്‍ തുടര്‍ന്നശേഷം സെലസ്ററിന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞു സന്യാസജീവിതം സ്വീകരിച്ചിരുന്നു. അതിനുശേഷം 2013ല്‍ ബനഡിക്ട് മാര്‍പാപ്പയാണ് സ്ഥാനത്യാഗം ചെയ്തത്. സ്ഥാനമൊഴിയും മുന്‍പ് ബനഡിക്ട് മാര്‍പാപ്പ ലാക്വില സന്ദര്‍ശിച്ചിരുന്നു.

കാല്‍മുട്ടിലെ വേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്നു സൂചന നല്‍കിയിരുന്നു.

Advertisment