New Update
യുനൈറ്റഡ് നേഷന്‍സ്: അരനൂറ്റാണ്ട് പഴക്കമുള്ള ഐക്യരാഷ്ട്ര സഭ ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി) ഭേതഗതി ചെയ്ത് കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിന് റഷ്യയുടെ എതിര്‍പ്പ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്നിലെ 'സപോറിഷ്യ' റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയതിനെ വിമര്‍ശിക്കുന്ന പരാമര്‍ശം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയതാണ് എതിര്‍പ്പിനു കാരണം.
Advertisment
സപോറിഷ്യ ആണവ നിലയത്തിനും മറ്റ് നിലയങ്ങള്‍ക്കും സമീപമുള്ള സൈനിക ആക്രമണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതാണ് 36 പേജുള്ള അന്തിമ കരട്. ആണവ വൈദ്യുതി റഷ്യയിലേക്ക് വഴിതിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വരുംദിവസങ്ങളില്‍ ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ നടത്താനുദ്ദേശിക്കുന്ന സപോറിഷ്യ സന്ദര്‍ശന ശ്രമങ്ങളെയും കരടില്‍ പിന്തുണയ്ക്കുന്നു.