വത്തിക്കാന്‍ സിറ്റി: ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് പൂല അന്തോണിയെ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാളായി അവരോധിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിച്ചു.
/sathyam/media/post_attachments/jIOBhgysWW762GTIrwT4.jpg)
ഹൈദരാബാദില്‍നിന്ന് കര്‍ദിനാളാകുന്ന ആദ്യത്തെ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം ആറായി. ഇതില്‍ അഞ്ചുപേര്‍ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ചേരാം.
ആന്ധ്രാപ്രദേശ് കര്‍ണൂല്‍ ജില്ലയിലെ ചിണ്ടുകൂര്‍ സ്വദേശിയാണ് കര്‍ദിനാള്‍ പൂല അന്തോണി. ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി 2021 ജനുവരി മൂന്നിനാണ് ചുമതലയേറ്റെടുത്തത്. 1992 ല്‍ വൈദികനായ പൂല അന്തോണി 2008 ലാണ് ബിഷപ്പാകുന്നത്. കര്‍ദിനള്‍മാരായി അവരോധിക്കപ്പെട്ട 21 പേരില്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പും ഗോവ ആര്‍ച്ചു ബിഷപ്പ് ഫിലിപ്പെ നേരി അന്റോണിയോ സെബാസ്റേറാ റൊസാരിയോ ഫെറാരോയും ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടുന്നു.