മതവിമര്‍ശനം: തുര്‍ക്കി ഗായിക അറസ്റ്റില്‍

author-image
athira kk
Updated On
New Update

അങ്കാറ: തുര്‍ക്കിയയിലെ മതപാഠശാലകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പോപ് ഗായിക ഗുല്‍സന്‍ കൊളകോഗ്ളുവിനെ പോലീല് അറസ്ററ് ചെയ്തു. സംഗീതപരിപാടിക്കിടെയാണ് കേസിന് ആസ്പദമായ പരാമര്‍ശങ്ങള്‍.

Advertisment

publive-image

ഇസ്തംബൂളിലെ വീട്ടില്‍നിന്നാണ് നാല്‍പ്പത്താറുകാരിയെ കസ്ററഡിയിലെടുത്തത്. തന്റെ സംഘത്തിലുള്ള സംഗീതജ്ഞരില്‍ ഒരാള്‍ വഷളനാവാന്‍ കാരണം മതപാഠശാലയില്‍ പഠിച്ചതാണെന്നായിരുന്നു ഏപ്രിലില്‍ ഇസ്തംബൂളില്‍ നടന്ന സംഗീതപരിപാടിക്കിടെ ഗുല്‍സന്‍ നടത്തിയ പരാമര്‍ശം. ക്ഷമാപണം നടത്തിയ ഗുല്‍സന്‍ ചോദ്യം ചെയ്യലിനിടെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഗായികയെ അറസ്ററ് ചെയ്യണമെന്നാവശ്യപ്പെട്ട് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Advertisment