ജോസ് പുന്നാംപറമ്പില്‍ ടാഗോര്‍ കള്‍ച്ചറര്‍ പ്റൈസിന് അര്‍ഹനായി

author-image
athira kk
Updated On
New Update

ബര്‍ലിന്‍: ജര്‍മനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജര്‍മനിയുടെ പരമോന്നത സവിലിയന്‍ പുരസ്ക്കാരമായ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ജേതാവുമായ ജോസ് പുന്നാംപറമ്പില്‍ ഇന്‍ഡോ~ജര്‍മ്മന്‍ സൊസൈറ്റിയുടെ 12ാ മത് ടാഗോര്‍ കള്‍ച്ചറര്‍ ൈ്രപസിന് അര്‍ഹനായി. ഈ വര്‍ഷം ഒക്ടോബര്‍ 1~ന് ഹാനോവറില്‍ നടക്കുന്ന ജര്‍മ്മന്‍~ഇന്ത്യന്‍ സൊസൈറ്റിയുടെ 69 ാമത് വാര്‍ഷിക യോഗത്തില്‍ സമ്മാനം നല്‍കുമെന്ന് സൊസൈറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.2020 ലെ പുരസ്ക്കാരമാണ് ഇക്കൊല്ലം നല്‍കുന്നത്.

Advertisment

publive-image

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന പരിപാടിയില്‍ ഇന്‍ഡ്യന്‍ ഡേയും ഹാനോവറിലെ ഇന്‍ഡ്യന്‍ സമാജം ഒരുക്കുന്ന നവരാത്രിയും അരങ്ങേറും. ഹാനോവറിലെ നൊവോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മനിയിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ ഹരീഷ് പര്‍വ്വതനേനി പുരസ്ക്കാരം സമ്മാനിക്കും. 1986 മുതലാണ് ടാഗോര്‍ കള്‍ച്ചറര്‍ ൈ്രപസ് നല്‍കിത്തുടങ്ങിയത്. സ്ററുട്ട്ഗാര്‍ട്ട് ആസ്ഥാനമായ ഇന്‍ഡോ ജര്‍മന്‍ സൊസൈറ്റിയാണ് ഈ പുരസ്ക്കാരം നല്‍കുന്നത്. എന്‍ഡോവ്മെന്റ് തുകയായ 5,000 യൂറോയാണ് സമ്മാനം. ഒരോ 3 വര്‍ഷം കൂടുമ്പോഴാണ് പുരസ്ക്കാരം നല്‍കുന്നത്. ജര്‍മ്മന്‍~ഇന്ത്യന്‍ സൊസൈറ്റിയുടെ അഞ്ചംഗ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ജര്‍മ്മനിയില്‍ ഇന്ത്യന്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ജോസ് പുന്നാംപറമ്പിലിനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഫെഡറല്‍ ക്രോസ് ഓഫ് മെറിറ്റ് പോലെ തന്നെ പ്രശസ്തമായ ഈ അവാര്‍ഡ് ജര്‍മനിയിലെ മലയാളികള്‍ക്ക്, ഇന്‍ഡ്യാക്കാര്‍ക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് അവാര്‍ഡ് ജേതാവായ ജോസ് പുന്നാംപറമ്പില്‍ പ്രവാസിഓണ്‍ലൈന്‍ ന്യൂസിനോടു പറഞ്ഞു. ഞങ്ങളുടെ അനുമോദനവും,ആശംസകളും അറിയിക്കുന്നു.

Advertisment