ലണ്ടന്‍: ജിബ്രാള്‍ട്ടറിന് ബ്രിട്ടീഷ് നഗര പദവി നല്‍കിക്കൊണ്ട് 180 വര്‍ഷം മുന്‍പ് ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയ പുറപ്പെടുവിച്ച ഉത്തരവ് കണ്ടെത്തി.
/sathyam/media/post_attachments/bem1YRks93CzagcnKPw7.jpg)
ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാള്‍ട്ടര്‍ നഗരപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷാദ്യം അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് പഴയ ഉത്തരവ് കണ്ടെടുക്കുന്നത്. ഇതോടെ പുതിയതായി പദവി നല്‍കേണ്ടതില്ലെന്നായി.
നാഷനല്‍ ആര്‍ക്കെവ്സിലെ പുരാരേഖകള്‍ പരിശോധിച്ചപ്പോള്‍ 180 വര്‍ഷം പഴക്കമുള്ള ഉത്തരവ് കിട്ടിയത്. 1842 ല്‍ വിക്ടോറിയ രാജ്ഞി ഉത്തരവിട്ടിട്ടും ജിബ്രാള്‍ട്ടര്‍ ബ്രിട്ടിഷ് നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയതെന്തുകൊണ്ടാണെന്നു വ്യക്തമല്ല.
സ്പെയിനിന്റെ തെക്കന്‍തീരത്തുള്ള ജിബ്രാള്‍ട്ടറുവേണ്ടി സ്പെയിനും ബ്രിട്ടനും തമ്മില്‍ യുദ്ധം നടന്നിരുന്നു. 1712 ലെ സമാധാനക്കരാര്‍ പ്രകാരമാണു സ്പെയിന്‍ ഈ പ്രദേശം ബ്രിട്ടനു വിട്ടുനല്‍കിയത്. എങ്കിലും തങ്ങളുടെ അതിര്‍ത്തിയോടു ചേര്‍ന്ന ജിബ്രാള്‍ട്ടറിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചില്ല. 2002 ല്‍ ജിബ്രാള്‍ട്ടറില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 99% പേരും ബ്രിട്ടന്റെ ഉടമസ്ഥാവകാശത്തെയാണ് പിന്തുണച്ചത്.