ജനീവ: വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ കോക്പിറ്റില്‍ അടി കൂടിയ രണ്ട് പൈലറ്റുമാരെ എയര്‍ ഫ്രാന്‍സ് സസ്പെന്‍ഡ് ചെയ്തു.
/sathyam/media/post_attachments/9nNbblF8NVnB5aGQfscj.jpg)
ജനീവയില്‍നിന്ന് പാരീസിലേക്കുള്ള യാത്രാമധ്യേ ജൂണിലായിരുന്നു സംഭവം. ഇതിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതോടെയാണ് നടപടി. സുരക്ഷാനിര്‍ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ പൈലറ്റുമാര്‍ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ കശപിശ വിമാനത്തിന്റെ സര്‍വീസിനെ ബാധിച്ചില്ലെന്ന് ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
വിമാനം ജനീവയില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് കോക്പിറ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പരസ്പരം വസ്ത്രം പിടിച്ചുവലിക്കുകയും അടിക്കുകയും ചെയ്തു. ക്രൂ അംഗങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രശ്നം അവസാനിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ ക്രൂ അംഗങ്ങളില്‍ ചിലര്‍ കോക്പിറ്റില്‍ തന്നെയുണ്ടായിരുന്നു.