ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കാര്‍ ആറര ലക്ഷം പൗണ്ടിന് ലേലം ചെയ്തു. ബ്രിട്ടനും ഡയാനയുടെ ലോകമെമ്പാടുമുള്ള ആരാധകരും 25ാം മരണവാര്‍ഷികം ആചരിക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു ലേലം.
/sathyam/media/post_attachments/Q9RP82p2mnG8qpPQFRkX.jpg)
ഡയാന എണ്‍പതുകളില്‍ ഉപയോഗിച്ചിരുന്ന കറുത്ത 'ഫോര്‍ഡ് എസ്കോര്‍ട്ട് ആര്‍.എസ് ടര്‍ബോ സീരീസ് 1' കാറാണ് ലേലത്തില്‍ വിറ്റത്. കടുത്ത മത്സരത്തിനൊടുവില്‍ പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷുകാരനാണ് കാര്‍ സ്വന്തമാക്കിയതെന്ന് ലേലസ്ഥാപനമായ സില്‍വര്‍ സ്റേറാണ്‍ ഓക്ഷന്‍സ് അറിയിച്ചു.
1997 ആഗസ്ററ് 31ന് പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാന മരിച്ചത്. 1985 മുതല്‍ 1988 വരെ ഡയാന എസ്കോര്‍ട്ട് ഓടിച്ചിരുന്നു. 25,000 മൈലില്‍ താഴെ ദൂരമാണ് കാര്‍ ഓടിയത്. കഴിഞ്ഞ വര്‍ഷം ഡയാന ഉപയോഗിച്ച മറ്റൊരു ഫോര്‍ഡ് എസ്കോര്‍ട്ട് 52,000 പൗണ്ടിന് (48.86 ലക്ഷം രൂപ) ലേലത്തില്‍ വിറ്റിരുന്നു.