ഇരുപതു പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം; പതിനായിരങ്ങള്‍ സാക്ഷി

author-image
athira kk
Updated On
New Update

വത്തിക്കാൻ സിറ്റി: നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്ത പതിനായിരങ്ങളെ സാക്ഷിയാക്കി ആഗോള കത്തോലിക്കാ സഭയിലെ ഇരുപതു പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം നടന്നു. ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്റണി പൂള, ഗോവ ആർച്ച് ബിഷപ് ഫിലിപ്പെ നേരി ഉൾപ്പെടെ 20 കർദ്ദിനാൾമാർ ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പയില്‍ നിന്ന്‍ നിയമനപത്രം സ്വീകരിച്ചു. നവകർദ്ദിനാളന്മാരെ മാർപ്പാപ്പാ ചുവന്ന തൊപ്പി അണിയിക്കുകയും അവർക്ക് മോതിരം നല്കുകയും റോമിൽ സ്ഥാനിക ദേവാലയങ്ങൾ കൊടുക്കുകയും നിയമന പത്രം കൈമാറുകയും ചെയ്തു.

publive-image

സാധാരണക്കാരെയും ഭവനരഹിതരെയും അഭയാർത്ഥികളെയും പ്രത്യേകം ഓർമിക്കണമെന്ന് പുതിയ കർദ്ദിനാളുമാരോടു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. മൊത്തം 21 പേരുടെ പേരുകളാണ് പാപ്പ, മെയ് 21-ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും ബെൽജിയത്തിലെ ഗെൻറ് അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് സലേഷ്യൻ സമൂഹാംഗമായ ലൂക്ക് വൻ ലൂയ്, കർദ്ദിനാൾ സ്ഥാനം സ്വീകരിക്കില്ലായെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ട ഘാനയില്‍ നിന്നുള്ള റിച്ചാർഡ് കുയിയ ബാവോബ് ചടങ്ങില്‍ പങ്കെടുത്തില്ല. അസുഖബാധിതനായതിനാല്‍ ബാവോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

ഇന്ത്യയ്ക്കു പുറമേ യുകെ, ദക്ഷണിണകൊറിയ, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, നൈജീരിയ, യുഎസ്, ഇറ്റലി, ഘാന, സിംഗപൂർ, ഈസ്റ്റ് തിമൂർ, പരാഗ്വേ, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയ കർദ്ദിനാൾമാർ. 2013ൽ സ്ഥാനമേറ്റശേഷം എട്ടാംതവണയാണ് കർദ്ദിനാളുമാരുടെ സ്ഥാനാരോഹണച്ചടങ്ങിനു ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കുന്നത്.

Advertisment
Advertisment