ലണ്ടന്‍: സെപ്റ്റംബര്‍മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നയിക്കാന്‍ ലോക പ്രശസ്ത സുവിശേഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ സ്ഥിരം വേദിയായ ബര്‍മിംഗ്ഹാം ബെഥേല്‍ സെന്ററില്‍ സെപ്റ്റംബര്‍ 10 ന് നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി വൈദിക, സന്യസ്ത കോണ്‍ഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചന്‍ നയിക്കും. ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനായി വന്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന, സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്.
വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വന്‍ഷനിലുടനീളം കുന്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകള്‍ക്കെതിരെ പ്രാര്‍ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊകൊണ്ട് , ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന, ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ. ഫാ ഷൈജു നടുവത്താനിയും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239
യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനയാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാന്‍സിസ് 07588 809478