സാന്തോം ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് -2022 സെപ്റ്റംബർ 2,3,4 തീയതികളിൽ

author-image
athira kk
Updated On
New Update

ഡാളസ്: സാന്തോം ലീഗിന്റെ ആഭിമുഖ്യത്തിൽ ഗാർലാൻഡ് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ സെപ്റ്റംബർ 2,3,4 തീയതികളിൽ T20 ക്രിക്കറ്റ്‌ ടൂർണമെന്റ് ആരംഭിക്കുന്നു.

Advertisment

publive-image

കാലങ്ങളോളം കൂടുതൽ ആളുകളേ ക്രിക്കറ്റിലേക്ക് ആകർഷിക്കുവാനും, തങ്ങളുടെ വരും തലമുറകളിൽ ക്രിക്കറ്റ് എന്ന മാസ്മരിക കായിക വിനോദത്തോട് അവബോധം സൃഷ്ടിക്കുവാനും വേണ്ടി പ്രായം തളർത്താത്ത മനസ്സോടു കൂടി ഒന്നിക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം,

കൗതുകമുണർത്തുകയും സൗഹൃദം വളർത്തുകയുമാണ് സംഘാടകർ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഡാളസിലെ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ വളരെ ആവേശകരവും മിന്നി തിളങ്ങുന്നതുമായ മത്സരങ്ങൾ ഈ ഓണക്കാലത്ത് സമ്മാനിക്കുന്നതായിരിക്കുമെന്ന് സംഘാടകർ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഭാവിയിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലമായി മത്സരങ്ങൾ നടത്താനും, അമേരിക്കയിലെ ക്രിക്കറ്റ്‌ ടീമുകളേയൊക്കെ തന്നെ ക്ഷണിക്കാനും, പ്രോത്സാഹനം കൊടുക്കുവാനും ടൂർണമെന്റ് കമ്മിറ്റി ലക്ഷ്യമിടുന്നുണ്ട്.

ടൂർണമെന്റ് കമ്മിറ്റി

ചീഫ് കോർഡിനേറ്റർ മാത്യു ഒഴുകയിലും, കോർഡിനേറ്റർമാരായ ബിനീഷ് മാത്യുവും ബേബി ഒഴുകയിലും സംയുക്ത പ്രസ്താവനയിലാണ് ഈ കാര്യങ്ങൾ അറിയിച്ചത്. ഈ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസരായ അവന്റ് ഇൻഷുറൻസ് (വിനോദ് ജോർജ് ), സിഗ്മ ട്രാവെൽസ്, ചെറിയാൻ എലെക്ട്രിക്കൽസ്, റോയൽ ഇന്ത്യൻ ഗ്രോസറി എന്നിവരാണ്. വിജയികൾക്ക്‌ തോമസ്കുട്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും $500 ക്യാഷ് പ്രൈസും.

രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് മറിയം തോമസ് വടക്കേടം മെമ്മോറിയൽ എവർ റോളിങ്‌ ട്രോഫിയും $300 ക്യാഷ് പ്രൈസും.

കൂടാതെ 20 കളിക്കാർക്ക് വ്യക്തിഗത ട്രോഫിയും നൽകുന്നതായിരിക്കുമെന്നും, മുഴുവൻ ക്രിക്കറ്റ്‌ പ്രേമികളെയും ഗാർലാൻഡ് ക്രിക്കറ്റ്‌ ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ : മാത്യു ഒഴുകയിൽ- (214) 864-5106 ബിനീഷ് മാത്യു - (972) 799-6855 എബി ഒഴുകയിൽ - (972) 955-9133 സിനു ജേക്കബ് - ( 214) 901-8500

Advertisment