ലണ്ടന്‍: ബ്രിട്ടനിലെ പബ്ബുകള്‍ പലതും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആശങ്ക. കടുത്ത ഊര്‍ജ പ്രതിസന്ധിയാണ് കാരണം.
/sathyam/media/post_attachments/SYe6bEoCGiPXgcBnROQ9.jpg)
ഊര്‍ജക്ഷാമം കാരണമുണ്ടായ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ പബ്ബുകള്‍ക്ക് സാധിക്കാതെ വരുന്നതാണ് പ്രശ്നം. ഈ വര്‍ഷത്തെ ചെലവില്‍ മുന്നൂറു ശതമാനം വരെ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് രാജ്യത്തെ മുന്‍നിര പബ്ബുടമകള്‍ പറയുന്നു. അതിനനുസരിച്ച് വരുമാനം വര്‍ധിക്കുന്നുമില്ല.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഈ മേഖല വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നും എല്ലാം പബ്ബുകളും പൂര്‍ണമായും അടച്ചുപൂട്ടേണ്ടി വരുമെന്നും അത് നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും പബ്ബ് ഉടമകള്‍ പറയുന്നു. ചെറുകിട വ്യവസായികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും വലിയ വ്യാപാരികള്‍ ഇത്തരം പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടേണ്ട സ്ഥിതിയാണെന്നും ഉടമകള്‍.
കോവിഡിനു പുറമെ പണപ്പെരുപ്പം, വില വര്‍ധന, നികുതി വര്‍ധന, അധിക ചെലവ് തുടങ്ങിയവയും ഈ ബിസിനസ്സ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് മാഹാമാരിക്ക് ശേഷം രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെയില്‍ ഏഴായിരത്തോളം പബ്ബുകള്‍ പൂട്ടിയിരുന്നു. വിനോദസഞ്ചാരമേഖലയേയും ഇത് ബാധിച്ചിട്ടുണ്ട്.