ന്യൂഡല്‍ഹി: കാനഡയിലെ മാര്‍ഖാം നഗരത്തിലെ ഒരു സ്ട്രീറ്റിന് ഇന്ത്യന്‍ സംഗീതജ്ഞന്‍ എ.ആര്‍. റപ്മാന്റെ പേര് നല്‍കി. ഇതിന് ട്വിറ്ററില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയ റപ്മാന്‍, 'എന്റെ ജീവിതത്തില്‍ ഒരിക്കലും സങ്കല്‍പിക്കാത്ത അംഗീകാരമാണിതെന്നും കാനഡക്കും മാര്‍ഖാം നഗരത്തിനും നന്ദിപറയുന്നു'വെന്നും കുറിച്ചു.
/sathyam/media/post_attachments/QzdpqRREgoozNKURfY5G.jpg)
അതേസമയം, റപ്മാന്‍ എന്നത് പേര് തന്റേല്ലെന്നും കാരുണ്യവാനായ ദൈവത്തിന്റേതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
''എ.ആര്‍ റപ്മാന്‍ എന്ന പേര് എന്റേതല്ല. അതിനര്‍ഥം കരുണയുള്ളവന്‍ എന്നാണ്. കരുണയുള്ളവന്‍ എന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ ഗുണമാണ്. ഒരാള്‍ക്ക് കരുണാമയന്റെ ദാസനാകാന്‍ മാത്രമേ കഴിയൂ. അതിനാല്‍ ആ പേര് കാനഡയില്‍ വസിക്കുന്ന എല്ലാവര്‍ക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ആരോഗ്യവും നല്‍കട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഈ സ്നേഹത്തിന് ഞാന്‍ ഇന്ത്യയിലെ എന്റെ സഹോദരീസഹോദരന്മാര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ ഉയര്‍ച്ചക്കും സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കാനും പ്രചോദനം നല്‍കിയ ഇതിഹാസതുല്യരായ പ്രതിഭകള്‍ക്കും എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ക്രിയേറ്റീവായ മനുഷ്യര്‍ക്കും നന്ദി പറയുന്നു. ഞാന്‍ ഈ സമുദ്രത്തിലെ വളരെ ചെറിയ ഒരു തുള്ളി മാത്രമാണ്' ~റപ്മാന്‍ പറഞ്ഞു.