സാവോ പോളോ: ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് ജീവിച്ചിരുന്ന 'മാന്‍ ഓഫ് ഹോള്‍' എന്ന മനുഷ്യനെ മരിച്ച നിലയില്‍ കണ്ടെത്തി. പുറംലോകത്തിന് അജ്ഞാതമായ ഏതോ ഗോത്രവര്‍ഗത്തിലെ അവസാനത്തെ കണ്ണിയായിരുന്ന ഇദ്ദേഹത്തിന്റെ പേരു പോലും ആര്‍ക്കും അറിയുമായിരുന്നില്ല.
/sathyam/media/post_attachments/5eFjwpImE6gbAI9SyHiu.jpg)
പുറംലോകവുമായി യാതൊരു ബന്ധമില്ലാതെയാണ് 26 വര്‍ഷമായി ജീവിച്ചിരുന്നത്. ടനാരു നദിയോരത്ത് കെട്ടിയുണ്ടാക്കിയ പുല്‍വീടിന് സമീപത്തെ ആട്ടുകട്ടിലില്‍ മരിച്ച നിലയില്‍ ബ്രസീലിലെ ഗോത്രവര്‍ഗ സംരക്ഷണ ഏജന്‍സിയായ ഫുനായിയുടെ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഏകദേശം 60 വയസ്സുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അസ്വാഭാവിക സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇദ്ദേഹത്തിന്റെ ഭാഷയോ പാരമ്പര്യമോ പുറംലോകത്തിന് അറിയിച്ചല. ബൊളീവിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബ്രസീലിയന്‍ സംസ്ഥാനം റോഡ്നിയയിലെ ടനാരു പ്രദേശത്താണ് ഇദ്ദേഹത്തെയും കൂട്ടരെയും ആദ്യമായി കാണുന്നത്. മൃഗങ്ങളോട് പോരാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്ന ഇവര്‍ ഒരുതരത്തിലും പുറംലോകത്തുള്ള മനുഷ്യരുമായി സംവദിക്കാനോ വനത്തിന് പുറത്തേക്കിറങ്ങാനോ കൂട്ടാക്കിയില്ല. ഇത്തരം വിഭാഗങ്ങളുമായി സംവദിക്കുകയോ അവരുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറുകയോ ചെയ്യുന്നത് ഫുനായിയുടെ നയമല്ല. അതേസമയം ഈ മേഖല ഫുനായി സംരക്ഷിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്തിരുന്നു.
മൃഗങ്ങളെ പിടികൂടാനായി വലിയ കുഴികള്‍ ഇവര്‍ സ്ഥാപിച്ചിരുന്നു. കുഴി മനുഷ്യന്‍ എന്ന പേര് വന്നത് ഇങ്ങനെയാണ്. പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയാത്തതിനാല്‍ പിന്നീട് ലോകം ഇയാളെ കുഴി മനുഷ്യന്‍ എന്ന് വിളിച്ചുതുടങ്ങി. 1995ലാണ് വനത്തില്‍ അതിക്രമിച്ചുകയറിയ ചിലര്‍ ഇവരുടെ കൂട്ടാളികളെ വെടിവെച്ചുകൊന്നത്. ഇവരുടെ ഗോത്രത്തില്‍ തന്നെ അവശേഷിച്ചിരുന്ന ആറ് പേര്‍ അന്ന് വെടിയേറ്റ് മരിച്ചതോടെയാണ് കുഴി മനുഷ്യന്‍ ഏകാന്തവാസം തുടങ്ങിയത്.