കാരക്കാസ്: മാര്‍ക്സിസ്ററ് വിപ്ളവനേതാവ് ഏണെസ്റേറാ ചെ ഗുവേരയുടെ മൂത്ത മകന്‍ കാമിലോ ഗുവേര മാര്‍ച്ച് അന്തരിച്ചു. അറുപത് വയസായിരുന്നു. തിങ്കളാഴ്ച വെനസ്വേല സന്ദര്‍ശനത്തിനിടെ കാമിലോ ഗുവേര മാര്‍ച്ചിന് ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.
/sathyam/media/post_attachments/6wdnvUX5MkGCY3ldywme.jpg)
ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ് അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു.