ലിമെറിക്ക്: കേരളത്തിന്റെ ദേശിയ ഉത്സവമായ ഓണക്കാലത്തിന്റെ സജീവ സ്മരണ പുതുക്കിക്കൊണ്ടു മഹാബലിയുടെ വരവും ഓണസദ്യയും കുട്ടികളുടെ ഓണക്കളികളുമായി ലിമെറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോഡോക്സ് ഇടവകയും ഓണാഘോഷം ഒരുക്കുന്നു.
/sathyam/media/post_attachments/4pqquP5XPmxxCZNKlmjL.jpg)
സെപ്തംബര്‍ മാസം മൂന്നാം തീയതി ശനിയാഴ്ച ഇടവകയുടെ പതിവുള്ള വിശുദ്ധ കുര്‍ബാന സെന്റ് ഒലിവര്‍ പ്ലങ്കറ്റ് ദേവാലയത്തില്‍ രാവിലെ 8 30 മുതല്‍ ആരംഭിക്കും .വികാരി ഫാ .നൈനാന്‍ കുരിയാക്കോസ് കാര്‍മികത്വം വഹിക്കും . 11 മണി മുതല്‍ മുന്‍ഗരെറ് ഹാളില്‍ ഓണപരിപാടികള്‍ തുടക്കംകുറിക്കും .
പൊതു സമ്മേളനത്തില്‍ ഫാ .നൈനാന്‍ കുരിയാക്കോസ് അധ്യക്ഷത വഹിക്കും . ഫാ.റോബിന്‍ തോമസ് (കത്തോലിക്ക ഇടവക വികാരി ) മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുത്ത് ഓണ സന്ദേശം നല്‍കും .
തുടര്‍ന്ന് തിരുവാതിര,കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക പരിപാടികള്‍ വഞ്ചിപ്പാട്ട്,ഫോള്‍ക്ഡാന്‌സ ,നാടന്‍പാട്ട് ,ഗാനമേള എന്നിവ ഉണ്ടായിരിക്കും,.വിഭവ സമൃദ്ധമായ ഓണ സദ്യയും ക്രമീകരിച്ചിട്ടുണ്ട് .വടംവലി ,ഉറിയടി തുടങ്ങിയ വിവിധ കായിക മത്സരങ്ങളും നടത്തപ്പെടും .മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇതില്‍ പങ്കാളിത്തം ഉള്ളതെന്ന് സംഘാടകസമിതി അറിയിച്ചു.
.ഇടവക വികാരി ഫാ.നൈനാന്‍ കുരിയാക്കോസ്,ട്രസ്റ്റി റെനി ജോര്‍ജ് ,സെക്രട്ടറി സൈനു നൈനാന്‍ ,മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ,ഫുഡ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ സി നൈനാന്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആശിഷ് രവി കോശി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും .