ഫ്ലൂക്‌സ്ജെറ്റ് വരുന്നു: ബുള്ളറ്റ് ട്രെയ്‌നിനെക്കാൾ മൂന്നിരട്ടി വേഗത

author-image
athira kk
Updated On
New Update

കാനഡ: ബുള്ളറ്റ് ട്രെയ്‌നിനെക്കാൾ മൂന്നിരട്ടി വേഗതയിൽ പായുന്ന ഫ്ലൂക്‌സ്ജെറ്റ് കനേഡിയൻ കമ്പനി ട്രാൻസ്പോട് അവതരിപ്പിച്ചു. തീവണ്ടിയും വിമാനവും ഒത്തു ചേരുന്ന വാഹനം മണിക്കൂറിൽ 621 മൈൽ മലിനീകരണം ഉണ്ടാക്കാതെ പായും.

Advertisment

publive-image

ഒരു ശരാശരി പ്രൈവറ്റ് ജെറ്റിന്റെ വേഗതയേക്കാൾ അല്പം കൂടുതൽ. അതിവേഗ തീവണ്ടിയേക്കാൾ മൂന്നിരട്ടി. ട്രാൻസ്പോട് വിശേഷിപ്പിക്കുന്നത് ചിറകില്ലാത്ത വിമാനം എന്നാണ്.  ഫിസിക്സിന്റെ പുതിയ മേഖലയായ 'വീലൻസ് ഫ്ലൂക്‌സ്' എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളതെന്നു കമ്പനി പറയുന്നു.

ഫ്ലൂക്‌സ്ജെറ്റ് 54 യാത്രക്കാരെ കൊണ്ടു പോകും. രണ്ടു വീൽ ചെയറുകളും കയറ്റാം. നാലു ലഗേജ് റാക്കുകളിലായി 10 ടൺ കാർഗയും.  ഫ്ലൂക്‌സ്ജെറ്റ് സഞ്ചരിക്കുന്നത് പ്രത്യേക ട്യൂബ് സംവിധാനത്തിലൂടെയാണ്. സുപ്രധാന ഇടങ്ങളിലും നഗരങ്ങളിലും സ്റ്റേഷനുകൾ ഉണ്ടാവും. വിമാന ടിക്കറ്റിനേക്കാൾ 44% കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. രണ്ടു മിനിറ്റ് ഇടവിട്ടു  വണ്ടി വരും.

കാനഡയിൽ 140,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതി ജി ഡി പിയിലേക്ക് $19.2 ബില്യൺ നൽകും. കാർബൺ മലിനീകരണം പ്രതിവർഷം 636,000 ടൺ കുറയും.  ആൽബെർട്ട പ്രവിശ്യയിൽ ലൈൻ പണിയാൻ  ട്രാൻസ്പോടിനു അനുമതി കിട്ടി. കാൽഗരി, എഡ്‌മണ്ടൻ നഗരങ്ങളെ ഇത് 45 മിനിറ്റു കൊണ്ട് ബന്ധിപ്പിക്കും.

ജർമ്മനി ഈയാഴ്ച ഹൈഡ്രജൻ സെല്ലുകൾ ഉപയോഗിച്ച് ഓടിക്കുന്ന ആദ്യത്തെ തീവണ്ടികൾ ആരംഭിച്ചു.
പ്രതിവർഷം 422,000 ഗാലൻ ഡീസൽ ആണ് ഇത് ലഭിക്കുന്നത്.

 

 

 

 

Advertisment