കോമൺവെൽത്ത് ഗെയിംസ്: എൽദോസ് പോളിന് 20 ലക്ഷം, വെള്ളി നേടിയവർക്ക് 10 ലക്ഷം

author-image
athira kk
Updated On
New Update

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസില്‍ സ്വർണം നേടിയ മലയാളികൾക്കു സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി നേടിയവർക്ക് 10 ലക്ഷം രൂപയും നൽകും. മന്ത്രിസഭാ യോഗത്തിന്റെതാണു തീരുമാനം. ചെസ് ഒളിംപ്യാഡ് ജേതാക്കൾക്കും സമ്മാനം പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷം രൂപയും എസ്.എൽ.നാരായണന് അഞ്ചു ലക്ഷം രൂപയും നൽകും. വിജയികൾക്ക് സർക്കാർ ജോലിയും നൽകും.

Advertisment

publive-image

പുരുഷ ട്രിപ്പിൾ‌ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുല്ല അബൂബക്കർ, പുരുഷ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ, ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയിൽ വെള്ളി നേടിയ പി.ആർ.ശ്രീജേഷ് എന്നിവരാണ് കോമൺവെൽത്ത് ഗെയിംസിലെ മലയാളി മെഡൽ ജേതാക്കൾ‌.

Advertisment