ഇനാഫ് തടാകത്തില്‍ മുങ്ങിമരിച്ച കൗമാരക്കാര്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത് വന്‍ജനാവലി

author-image
athira kk
Updated On
New Update

ഡെറി : ഹൃദയം നുറുങ്ങുന്ന വേദനയുമായി കാത്തുനിന്ന ലണ്ടന്‍ഡെറിയിലെയും പരിസരപ്രദേശങ്ങളിലെയും ഉറ്റവരും സുഹൃത്തുക്കളും ഇനാഫ് തടാകത്തില്‍ മുങ്ങിമരിച്ച കൗമാരക്കാര്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

Advertisment

publive-image

തിങ്കളാഴ്ച വൈകീട്ട് സൈക്കിള്‍ സവാരിക്കിടെ തടാകത്തില്‍ പെട്ട് മരണപ്പെട്ട മലയാളികളായ റൂവന്‍ സൈമണും ജോസഫ് സെബാസ്റ്റ്യനും ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലിയാണ് വാട്ടര്‍സൈഡ് ഏരിയയിലേയ്ക്ക് ഒഴുകിയെത്തിയത്.ഇരുവരുടെയും ശവസംസ്‌കാരം (നാളെ ) വെള്ളിയാഴ്ച ഡെറിയിലെ ആര്‍ഡ്‌മോറിലെ സെന്റ് മേരീസ് പള്ളിയില്‍ 11ന് നടക്കും.ഇരുവരുടെയും ആത്മാവിന് നിത്യശാന്തി നേര്‍ന്ന് ഇന്ന് രാത്രി 8.15ന്.സ്ട്രാത്ത്‌ഫോയിലിലെ സെന്റ് ഒലിവര്‍ പ്ലങ്കറ്റില്‍ കാന്‍ഡില്‍ വിജിലും ഒരുക്കുന്നുണ്ട്.

എങ്ങനെ സഹിയ്ക്കും…

ഇരുവരുടെയും അകാല വേര്‍പാട് സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും കുടുംബത്തിനും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഒപ്പമുണ്ടായിരുന്നവരെ തടാകം കൊണ്ടുപോയെന്ന്് വിശ്വസിക്കാനാവാത്തതുപോലെ.നല്ല സ്വഭാവവും പെരുമാറ്റവും കൊണ്ട് കൂട്ടുകാരുടെയും നാടിന്റെയും സ്നേഹം സ്വന്തമാക്കാന്‍ ഇവര്‍ക്കായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ എന്തിനും ഏതിനും മുന്‍നിരയിലുണ്ടാകുമായിരുന്നു ഇരുവരും.വിടരും മുമ്പേ കൊഴിഞ്ഞ പൂവുകള്‍ പോലെ നീണ്ട ജീവിതം ബാക്കി നില്‍ക്കേയാണ് ഇരുവരും യാത്രയായത്.ഇരുവരും സെന്റ് കൊളമ്പസ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ ജി സി എസ് ഇ റിസള്‍ട്ട് വന്നത്.

സൈക്കിളില്‍ കറങ്ങാനിറങ്ങിയതായിരുന്നു കുട്ടികളുടെ സംഘം. അതിനിടെയാണ് ഇരുവരും നീന്താന്‍ ഇറങ്ങിയത്.അപകട സൂചനയോ ആഴക്കൂടുതല്‍ അറിയിക്കുന്ന ബോര്‍ഡുകളോ ഇവിടെയുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ അത് ശ്രദ്ധിച്ചില്ല. കുട്ടികള്‍ ഇറങ്ങിയ സ്ഥലത്ത് ആഴം കുറവായിരുന്നു. പിന്നീടങ്ങോട്ട് നിലയില്ലാ കയമായിരുന്നു. നിറയെ ചെളി നിറഞ്ഞ തടാകത്തില്‍ കുട്ടികള്‍ താഴ്ന്നുപോവുകയായിരുന്നു. .ജെട്ടിയില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലെ ഫയര്‍ സര്‍വീസിലെ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുണ്ടായിരുന്നു.എന്നിട്ടും ഇരുവരേയും രക്ഷപ്പെടുത്താനായില്ല.

ഡെറിയിലെ പ്രാദേശിക സമൂഹം മലയാളി സമൂഹത്തോടുള്ള ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സജീവമായി രംഗത്തെത്തിയിട്ടുണ്ട്.ഡെറി കൗണ്‍സില്‍ ജോപ്പുവിന്റെയും റുവാന്റെയും നിര്യാണത്തില്‍ അനുശോചനം എഴുതാനുള്ള പ്രത്യേക കണ്ടോളാന്‍സ് ബുക്ക് തുറന്നിട്ടുണ്ട്.ജീന്‍ റോഡ്ജേഴ്സും മിക്കി ഡോഹെര്‍ട്ടിയും ചേര്‍ന്ന് ആരംഭിച്ച ഫണ്ട് കാമ്പെയ്ന്‍ കൗമാരക്കാരുടെ കുടുംബങ്ങള്‍ക്കായി ഏകദേശം 11500 പൗണ്ട് ഇതിനകം സമാഹരിച്ചു , നിങ്ങള്‍ക്കും

പങ്കുചേരാം.https://www.justgiving.com/crowdfunding/jean-rodgers?utm_term=m9X2qxpxm

വലിയ നഷ്ടം കുടുംബത്തിനും സമൂഹത്തിനും

ഏറ്റവും സ്നേഹമുള്ള രണ്ട് കുട്ടികളെയാണ് നഷ്ടമായതെന്ന് കേരളാ അസോസിയേഷന്‍ പ്രതിനിധി ജോസി അജി പറഞ്ഞു.മക്കളെപ്പോലെ തന്നെയായിരുന്നു ഇരുവരും. ഈ അപ്രതീക്ഷിത ദുരന്തം താങ്ങാനാവാത്തതാണെന്നും ഇദ്ദേഹം പറഞ്ഞു.

കുടുംബങ്ങളുടെ ദു:ഖത്തില്‍ നാട്് പങ്കുചേരുന്നതായി ഡെറി മേയര്‍ സാന്ദ്ര ഡഫി പറഞ്ഞു.ഇനാഫ് തടാകത്തിന് ചുറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്ന് മേയര്‍ സാന്ദ്ര ഡഫി പറഞ്ഞു.അപകട സൂചനാ ബോര്‍ഡുകളൊന്നുമില്ലാതെ പോയതാണ് കുട്ടികള്‍ക്ക് വിനയായതെന്ന് പരിസരവാസികളും പറയുന്നു.

മുന്നറിയിപ്പ് ബോര്‍ഡുകളില്ല…

തടാകത്തിന് ആഴം കൂടുതലുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഫോയില്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (എഫ് എസ് ആര്‍) ആവശ്യപ്പെട്ടു. എന്തെങ്കിലും അപകടമുണ്ടായാല്‍ എന്തു ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ലൈഫ് റിംഗുകളും ലഭ്യമാക്കണമെന്നും എഫ് എസ് ആര്‍ നിര്‍ദ്ദേശിച്ചു.സുരക്ഷാ ഉപകരണങ്ങില്ലാത്ത തുറന്ന ജലാശയങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും ഏജന്‍സി ഉപദേശിച്ചു.

ഇനാഫ് തടാകത്തില്‍ സുരക്ഷ മെച്ചപ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അത് ആരു നിര്‍വ്വഹിക്കണമെന്ന തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.ആളുകളിറങ്ങുന്ന ഭാഗത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നടപടികളെ പിന്തുണയ്ക്കുമെന്ന് ലോഫ്സ് ഏജന്‍സി അറിയിച്ചു. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളെ അനുശോചനവും ഏജന്‍സി അറിയിച്ചു. മത്സ്യത്തൊഴിലാളികളൊഴികെ വെള്ളം ഉപയോഗിക്കുന്നവരുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് ഏജന്‍സി പറഞ്ഞു.ലോഫ് സ്വന്തമാക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Advertisment