ടോക്കിയോ: ഈ വര്‍ഷത്തെ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈന കടലില്‍ ശക്തി പ്രാപിക്കുന്നു. മണിക്കൂറില്‍ 314 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കുമെന്നാണ് കണക്കാക്കുന്നത്. ജപ്പാനിലും ചൈനയിലും ഫിലിപ്പീന്‍സിലുമായിരിക്കും കാറ്റിന്റെ പ്രഭാവും ഏറ്റവും കൂടുതലുണ്ടാകുക എന്നാണ് അനുമാനിക്കുന്നത്.
/sathyam/media/post_attachments/jqfivodRmjvyGzQVvUjM.jpg)
ഹിന്നനോര്‍ എന്നാണ് കാറ്റിനു പേരിട്ടിരിക്കുന്നത്. യു.എസ്.എയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഹിന്നനോര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ജപ്പാനിലെ ഒകിനാവയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരത്താണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് കരുതുന്നത്.