മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗൊര്‍ബച്ചേവിന്റെ സംസ്കാരം ശനിയാഴ്ച മോസ്കോയിലെ നോവോഡെവിചി സെമിത്തേരിയില്‍.
/sathyam/media/post_attachments/tvbcK8n2lYbOSSrwDAl7.jpg)
നാല് പതിറ്റാണ്ടിലേറെ നീണ്ട ശീതയുദ്ധത്തിന് അന്ത്യം കുറിച്ചതിലൂടെ പാശ്ചാത്യലോകത്ത് ഏറെ വാഴ്ത്തപ്പെട്ട അദ്ദേഹം കമ്യൂണിസ്ററ് പ്രസ്ഥാനത്തിന്റെ സ്വപ്നഭൂമിയായിരുന്ന സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനു കാരണക്കാരന്‍ എന്ന നിലയില്‍ നാട്ടില്‍ അനഭിമതനായിരുന്നു.
സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന 6 വര്‍ഷത്തിനിടെ (19851991) 7 പതിറ്റാണ്ടു പിന്നിട്ട കമ്യൂണിസത്തിന്റെ "ഇരുമ്പുമറ' തകര്‍ത്തത് ലോകത്തെ മാറ്റിമറിച്ചു. കമ്യൂണിസ്ററ് ലോകത്തേക്ക് സ്വതന്ത്ര വിപണിയുടെയും ജനാധിപത്യത്തിന്റെയും വാതിലുകള്‍ അദ്ദേഹം തുറന്നു. 1990 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
പെരിസ്ത്രോയിക്ക, ഗ്ളാസ്നസ്ത് എന്നീ പരിഷ്കരണ നടപടികളിലൂടെ രാജ്യത്ത് തുറന്ന വിമര്‍ശനങ്ങള്‍ക്കും ജനാധിപത്യപ്രക്രിയയ്ക്കും തുടക്കമിട്ടു. എന്നാല്‍, ഈ പരിഷ്കാരം റിപ്പബ്ളിക്കുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളിലേക്കും രാഷ്ട്രത്തിന്റെ തകര്‍ച്ചയിലേക്കും നയിച്ചു.