ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും, ഹിന്ദു ഫെറൈന്റെ സ്ഥാപക ചെയര്‍മാനുമായ ബിജു രവീന്ദ്രന്‍ നായര്‍ (55) ഹൃദയാഘാതം മൂലം ഓഗസ്ററ് 30~ന് വൈകുന്നേരം ഫ്രാങ്ക്ഫര്‍ട്ടില്‍ അന്തരിച്ചു. ജര്‍മനിയിലെ ഒഫന്‍ബാഹ് നഗരത്തിന്റെ ഐടി വിഭാഗം മേധാവിയായിയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ജന്മനാടായ തിരുവനന്തപുരത്ത് നടക്കും. ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
/sathyam/media/post_attachments/66Zzrl8t8pUrt3ntFNkW.jpg)
ഭാര്യ : ലക്ഷ്മി ബിജു. മക്കള്‍ : ഹരിനാഥ് ബിജു, ആദിത്യ ബിജു. തിരുവനന്തപുരം മലയന്‍കീഴ് തച്ചോട്ടുകാവ് ലാവണ്യയില്‍ വസന്ത കുമാരിയുടെയും രവീന്ദ്രന്‍ നായരുടെയും പുത്രനാണ് ബിജു നായര്‍ . ബിജുവിന്റെ അകാല വിയോഗത്തില്‍ ജര്‍മനിയിലെ നിരവധി സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി.
ബിജുവിന് അന്ത്യാഞജ്ജലിയര്‍പ്പിക്കാന്‍ ഇന്ന് അവസരം
Location:
Marie Curie Ring 38, 63477 Maintal
Date: 01.09.2022
Start time: 19:30 to 20:30 Hrs
P.S.: It is decided to avoid any flowers and bouquets, and replace it with donations to one of the many charity initiatives that was led by Biju.