പുതിയ പബ്ലിക് സര്‍വീസ് ശമ്പള പാക്കേജ് അംഗീകരിക്കണമെന്ന് ഫോര്‍സ യൂണിയന്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍: വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (ഡബ്ല്യു ആര്‍ സി) മധ്യസ്ഥതയില്‍ രൂപംകൊണ്ട പുതിയ പബ്ലിക് സര്‍വീസ് പേ പാക്കേജ് അംഗീകരിക്കണമെന്ന് ഫോര്‍സ യൂണിയന്‍ അംഗങ്ങളോട് അഭ്യര്‍ഥിച്ചു.ഏറ്റവും കുറഞ്ഞ ശമ്പളക്കാര്‍ക്ക് എട്ടു ശതമാനം വരെ വര്‍ധന അനുവദിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയതാണ് ഈ പ്രപ്പോസല്‍.

Advertisment

publive-image

പ്രതിവര്‍ഷം 25,000 യൂറോ വരുമാനുമുള്ള വര്‍ക്കര്‍ക്ക് എട്ട് ശതമാനവും 37,500 യൂറോയുള്ളവര്‍ക്ക് ഏഴ് ശതമാനവും വര്‍ധനവാണ് പുതിയ പാക്കേജ് അനുവദിക്കുന്നത്. 2022 ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ശമ്പള നിര്‍ദ്ദേശത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവാണുള്ളത്.ഏറ്റവും മികച്ച കരാറാണ് ഇപ്പോഴത്തേതെന്ന് ഫോര്‍സ ജനറല്‍ സെക്രട്ടറി കെവിന്‍ കാലിനന്‍ പറഞ്ഞു.

ഇക്കാര്യം യൂണിയന്റെ എക്സിക്യൂട്ടീവ് അംഗീകരിച്ചിട്ടുണ്ട്. ഈ പാക്കേജ് അംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കും.അവര്‍ അടുത്ത മാസം അന്തിമ തീരുമാനമെടുക്കുമ്പോള്‍ യൂണിയന്റെ നിലപാട് പ്രഖ്യാപിക്കും.അടുത്തയാഴ്ച മുതല്‍ അംഗങ്ങള്‍ക്ക് ഇതിന്മേല്‍ വോട്ടുചെയ്യാം. ഒക്ടോബര്‍ ആദ്യം വോട്ടെടുപ്പ് അവസാനിക്കും.ആവശ്യപ്പെട്ടതെല്ലാം നേടിയില്ലെങ്കിലും ബില്‍ഡിംഗ് മൊമെന്റത്തിന്റെ ശമ്പള വ്യവസ്ഥകളില്‍ കാര്യമായ പുരോഗതി കൈവരിക്കാനായെന്ന് കാലിനന്‍ പറഞ്ഞു.

Advertisment