ലണ്ടന്‍: തന്റെ കുടുംബത്തെയും ബ്രിട്ടനിലെ രാജകുടുംബത്തെയും തകര്‍ച്ചയിലേക്കു നയിച്ചത് ബ്രിട്ടീഷ് ടാബ്ളോയ്ഡുകളുടെ നിരന്തര വേട്ടയാടലെന്ന് ഹാരി രാജകുമാരന്റെ ഭാര്യ മെഗാന്‍ മാര്‍ക്കിള്‍.
/sathyam/media/post_attachments/tbfskVaPOpBDOsF5juCb.jpg)
ബ്രിട്ടീഷ് മാധ്യമങ്ങള്‍ കാരണമാണ് അച്ഛനുമായുള്ള അടുപ്പം നഷ്ടപ്പെട്ടതെന്ന് ഹാരി വിലപിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. തന്നെ കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മേഗന്‍ തന്റെ അച്ഛനായ തോമസ് മാര്‍ക്കിളിന് അയച്ച കത്ത് ചോര്‍ത്തി ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് തന്റെ കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കു കാരണമെന്നും മെഗാന്‍ പറയുന്നു.
ട്രോളുകള്‍ സഹിക്കാന്‍ കഴിയാതെയാണ് സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിച്ചത്. പിന്നീട് രാജ പദവികള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തെക്കുറിച്ചും, ചാള്‍സ് രാജകുമാരനും ഹാരിയും തമ്മിലുള്ള ബന്ധം തകരാനുമുണ്ടായ കാരണങ്ങളെക്കുറിച്ചും മെഗാന്‍ വ്യക്തമാക്കുന്നുണ്ട്.
മാധ്യമങ്ങള്‍ വേട്ടയാടുന്നത് അവസാനിപ്പിക്കുമെന്ന് കരുതിയാണ് രാജകുടുംബം വിട്ട് സ്വന്തം അധ്വാനത്തില്‍ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ജീവിക്കാമെന്ന് കരുതിയത്. അങ്ങനെയെങ്കിലും എല്ലാം അവസാനിക്കുമെന്ന് കരുതിയെന്നും മെഗാന്‍ പറയുന്നു.