ബ്രസല്‍സ്: റഷ്യയുമായും യൂറോപ്യന്‍ യൂണിയനുമിടയിലുള്ള വിസനടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള കരാര്‍ യൂറോപ്യന്‍ യൂണിയന്‍ റദ്ദാക്കി. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് റഷ്യക്കാര്‍ക്ക് വിസ ലഭിക്കാന്‍ പ്രയാസമാകും.
/sathyam/media/post_attachments/Fm6GEJIh0kefSiI4GaDk.jpg)
റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ എസ്തോണിയ, ലാറ്റ്വിയ, ലിഥ്വാനിയ, പോളണ്ട്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ റഷ്യക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ്. ഈ രാജ്യങ്ങള്‍ റഷ്യക്കെതിരായ യൂറോപ്യന്‍ യൂനിയന്റെ പുതിയ നിയന്ത്രണം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ നിയന്ത്രണത്തെ ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങള്‍ എതിര്‍ത്തു.
യുക്രെയ്നും ചില ഇ.യു അംഗരാജ്യങ്ങളുമാണ് റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കണമെന്നാവശ്യപ്പെട്ടത്. അതേസമയം, റഷ്യക്ക് പൂര്‍ണ തോതില്‍ യൂറോപ്യന്‍ യൂനിയന്‍ യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.
പുതിയ നിയന്ത്രണത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഗ്രുഷ്സോ മുന്നറിയിപ്പു നല്‍കി.