മോണ്‍ട്രിയല്‍: ഒന്നര വയസ്സുള്ള കുട്ടി വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. 2020 ല്‍ ഒന്റാറിയോയില്‍ നടന്ന വെടിവയ്പ്പിലായിരുന്നു ദാരുണ സംഭവം. ജെയിംസണ്‍ ഷാപ്പിറോ എന്ന ഒന്നരവയസുകാരന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.
/sathyam/media/post_attachments/nuTDKBYxSsC6fhFJnhRl.jpg)
ഷാപ്പിറോ പിതാവിനൊപ്പം പിക്കപ്പ് ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ടൊറന്റോയില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുള്ള കവര്‍ത്ത തടാകത്തിനു സമീപത്തായിരുന്നു വെടിവെപ്പ്. പൊലീസും ഷാപ്പിറോയുടെ പിതാവും തമ്മിലുള്ള വെടിവെപ്പിനിടെ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു.
പിതാവ് കുട്ടിയെ അനധികൃതമായി കൊണ്ടുപോകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അവര്‍ പിതാവിനെ തടയാന്‍ ശ്രമിക്കുകയും തത്ഫലമായി വെടിവെപ്പ് നടക്കുകയുമായിരുന്നു. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ പിതാവ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് സ്പെഷ്യല്‍ ഇന്‍വെസ്ററിഗേഷന്‍ യൂണിറ്റ് കണ്ടെത്തിയിരുന്നു. അത് അംഗീകരിച്ച ഫെഡറല്‍ ഏജന്‍സി ഉദ്യോഗസ്ഥരെ കുറ്റക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗ്സഥരും ഒക്ടോബര്‍ ആറിന് ഒന്റാറിയോ കോടതിയില്‍ ഹാജരാകണം.