ഡ്യുവല്‍ സ്ട്രെയിന്‍ കോവിഡ് വാക്സിനുകള്‍ക്ക് ഇയു അംഗീകാരം

author-image
athira kk
Updated On
New Update

ബ്രസല്‍സ്: ശരത്കാല ബൂസ്ററര്‍ കാമ്പെയ്നുകള്‍ക്കായി പുതിയ ഡ്യുവല്‍ സ്ട്രെയിന്‍ കോവിഡ് വാക്സിനുകള്‍ക്ക് ഇയു അംഗീകാരം നല്‍കി. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് പുതിയ കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കി, വൈറസിന്റെ യഥാര്‍ത്ഥ സ്ട്രെയിനില്‍ നിന്നും പുതിയ ഒമിക്റോണ്‍ വേരിയന്റുകളില്‍ നിന്നും സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്.ഫൈസറും മോഡേണയും ഡ്യുവല്‍ സ്ട്രെയിന്‍ വാക്സിനുകള്‍ക്കായി ജൂലൈ പകുതിയോടെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് (ഇഎംഎ) അപേക്ഷ സമര്‍പ്പിച്ചിരുന്നു, ഇവ രണ്ടും അംഗീകരിച്ചതായി വ്യാഴാഴ്ച ഏജന്‍സി അറിയിച്ചു.

Advertisment

publive-image

വാക്സിനുകള്‍ ലക്ഷ്യമിടുന്നത് ഒമൈക്രോണ്‍ വേരിയന്റിനെയും കൊവിഡിന്റെ ഒറിജിനല്‍ സ്ട്രെയിനെയും ആണ്, എന്നാല്‍ അടുത്ത മാസങ്ങളില്‍ ആഗോള പ്രബലമായ സ്ട്രെയിനുകളായി ഉയര്‍ന്നുവന്ന ഒമിക്റോണ്‍ ബിഎ.4, ബിഎ.5 എന്നീ ഉപ വകഭേദങ്ങളെ പ്രത്യേകം ലക്ഷ്യമിടുന്നില്ല എന്നതും ശ്രദ്ധേയം.രണ്ട് വാക്സിനുകള്‍ക്കും യുഎസ് ബുധനാഴ്ച അംഗീകാരം നല്‍കിയതിന് ശേഷമാണ് ഇഎംഎ അംഗീകാരം ലഭിച്ചത്, അതേസമയം യുകെ ആഗസ്ററ് മധ്യത്തില്‍ മോഡേണ ഡ്യുവല്‍~സ്ട്രെയിന്‍ വാക്സിന്‍ അംഗീകരിച്ചു.ശരത്കാല കൊവിഡ് ബൂസ്ററര്‍ ഷോട്ട് കാമ്പെയ്നുകളില്‍ ഡ്യുവല്‍ സ്ട്രെയിന്‍ വാക്സിനുകള്‍ വ്യാപകമായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പല രാജ്യങ്ങളും വാര്‍ഷിക ഫ്ലൂ വാക്സിനേഷന്‍ ൈ്രഡവുമായി സംയോജിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Advertisment