ലണ്ടന്‍ : സപ്റ്റംബര്‍ പതിനൊന്നിന് ഞായറാഴ്ച ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയുടെ കല്‍പ്പന പ്രകാരം യു കെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ചെറുവിള്ളില്‍ രാജു കശീശയെ കോര്‍ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തും.
യാക്കോബായ സുറിയാനി സഭയിലെ യൂറോപ്പിലെ സഭാംഗങ്ങള്‍ക്ക് അഭിമാനവും അനുഗ്രഹവുമായ ചടങ്ങില്‍ യൂറോപ്പിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കും വിപുലമായ ക്രമീകരണങ്ങളാണ് ലണ്ടന്‍ ഇടവക ഒരുക്കുന്നത് .ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സഹോദര പുത്രനായ രാജു കശീശ അഭിവന്ദ്യ തോമസ് മാര്‍ ദിവന്യാസിയോസ് തിരുമേനിയാല്‍ 16/03/1991 ന് ശെമ്മാശനും20/05/1995 ന് കശീശയുമായി 1991 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ അഭിവന്ദ്യ തോമസ് മാര്‍ ദിവന്യാസിയോസ് തിരുമേനിയുടെ ൈ്രപവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു 1996 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പടിക്കപ്പ്, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി നെടുങ്ങപ്ര,സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുരുത്തിപ്ളി , സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളി കോതമംഗലം എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു.2003 മുതല്‍ സെന്റ് തോമസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ലണ്ടന്‍,സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ലിവര്‍പൂള്‍,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ഈസ്ററ്ബോണ്‍,സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി നോതാംപ്ടണ്‍,സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ബാസില്ഡണ്‍,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വാറ്റ്ഫോഡ് ,സെന്റ് ഇഗ്നേഷ്യസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി കേംബ്രിഡ്ജ്,സെന്റ് ഇഗ്നേഷ്യസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ബെല്‍ഫാസ്റ്,സെന്റ് ജോര്‍ജ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ലീഡ്സ്,സെന്റ് ജോര്‍ജ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ബിര്‍മിംഗ്ഹാം,സെന്റ് ഗ്രിഗോറീസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പീറ്റര്‍ബ്രോ,യല്‍ദോ മാര്‍ ബസേലിയോസ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ബ്രിസ്റേറാള്‍,സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ഓക്സ്ഫഡ്,എഡിന്ബ്ര തുടങ്ങി യു കെ യിലെ നിരവധി ഇടവകകളില്‍ സേവനമനുഷ്ഠിച്ചു.
നിലവില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് യു കെ മേഖലയുടെ കൌണ്‍സില്‍ വൈസ് പ്രെസിഡന്റും ലണ്ടന്‍ ,പീറ്റര്‍ബ്രോ ഇടവകളുടെ വികാരിയുമാണ് .യു കെ മേഖലയുടെ ഈ അനുഗ്രഹീത നിമിഷം ആഘോഷമാക്കാന്‍ കൗണ്‍സില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട് ,ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെയും ഭദ്രാസന മീഡിയ വിങ്ങിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതുമാണ്.