ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്ത്ഡോക്സ് സുറിയാനി സഭയുടെ ജര്‍മ്മനിയിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്ത്ഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.
/sathyam/media/post_attachments/hR1ia0JLiWsyVSMsSB10.jpg)
സെപ്റ്റംബര്‍ 3 ന് രാവിലെ 10 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് വി.കുര്‍ബാനയും, മാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, ആശീര്‍വാദത്തോടുകൂടിയായിരിക്കും പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നത്.
ഫ്രാങ്ക്ഫര്‍ട്ടിലെ ആള്‍ട്ട് ഫെഹന്‍ഹൈം ദേവാലയത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് കൊച്ചി ഭദ്രാസനാധിപന്‍ നി.വ.ദി.ശ്രീ അഭിവന്ദ്യ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ജിബിന്‍ തോമസ് ഏബ്രഹാം സഹകാര്‍മ്മികത്വം വഹിക്കും.
പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ രജിസ്ററര്‍ ചെയ്യേണ്ടതാണ്. https://forms.gle/MnFMynV1gKk8wmUR8.
വിവരങ്ങള്‍ക്ക് +4917661588666,+4917661997521
www.iocgermany.church